Posted inഓട്ടോമോട്ടീവ്

ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈന്‍ ഏപ്രില്‍ 14ന്

ഫോക്സ്വാഗണ്‍ ടിഗ്വാന്‍ ആര്‍ ലൈന്‍ ഏപ്രില്‍ 14ന് ഇന്ത്യയില്‍ പുറത്തിറങ്ങും. പുതു തലമുറ ടിഗ്വാന്റെ ഏറ്റവും മികച്ച വകഭേദമായ ആര്‍ ലൈന്‍ പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുകയാണ്. എക്സ് ഷോറൂം വില ഏകദേശം 50 ലക്ഷം രൂപയോളം വരും. സ്പോര്‍ട്ടി ലുക്കിലെത്തുന്ന ടിഗ്വാന്‍ ആര്‍ ലൈന്‍ ആയിരിക്കും ഫോക്സ്വാഗന്റെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്യുവി. മുന്നിലേയും പിന്നിലേയും ബംപറുകള്‍ കൂടുതല്‍ സ്പോര്‍ട്ടിയാക്കിയാണ് ആര്‍ ലൈനിന്റെ വരവ്. പിന്നില്‍ സ്പോയ്ലറും സൈഡ് പാനലുകളും ആര്‍ ലൈനിലുണ്ട്. നെടു […]

Posted inപുസ്തകങ്ങൾ

ഇസ്താംബുളിലെ അവസാനത്തെ അപ്പാര്‍ട്ട്‌മെന്റ്

ഇരുപതാം നൂറ്റാണ്ടിലെ തുര്‍ക്കിയിലെ അടിച്ചമര്‍ത്തലിന്റെയും ഭീഷണിയുടെയും രാഷ്ട്രീയത്തിന് വിധേയനായ ഒരു ഗ്രീക്ക് മനുഷ്യന്റെ കഥ. ഓര്‍മ്മയിലൂടെ വീണ്ടെടുക്കുന്ന നഗരജീവിതത്തിന്റെ ചരിത്രത്തില്‍ പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ഇഴ ചേരുന്നു. വിഷാദസ്മരണകളുടെയെന്നപോലെ ഈ നോവല്‍ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്. ‘ഇസ്താംബുളിലെ അവസാനത്തെ അപ്പാര്‍ട്ട്‌മെന്റ്’. ഡെഫ്‌നെ സുമന്‍. വിവര്‍ത്തനം – കെ. ജീവന്‍കുമാര്‍. ഡിസി ബുക്‌സ്. വില 474 രൂപ.

Posted inആരോഗ്യം

ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍

പഴങ്ങള്‍ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയും ആരോഗ്യവും സൗഖ്യവുമേകുന്ന നിരവധി സംയുക്തങ്ങളും പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നര മുതല്‍ രണ്ടു കപ്പ് വരെ പഴങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്നറിയാം. കാലറി വളരെ കുറവും നാരുകള്‍ ധാരാളവും അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും പഴങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും. നാരുകള്‍ ധാരാളമടങ്ങിയ, എന്നാല്‍ പഞ്ചസാര കുറച്ചു മാത്രമടങ്ങിയ പാഷന്‍ ഫ്രൂട്ട്, റാസ്പ്‌ബെറി, ബ്ലാക്ക്‌ബെറി, മാതളം തുടങ്ങിയ പഴങ്ങള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുതെന്ന് മന്ത്രി പി രാജീവ്

അങ്കണവാടി ആശാവർക്കർമാരുടെ സമരത്തിൽ ട്രേഡ് യൂണിയനുകൾ നിലപാടെടുക്കാത്തതെന്താണെന്നും യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയിൽ വന്നാൽ അതിന്‍റെ രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്ന് മന്ത്രി പി രാജീവ്. ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുതെന്നും സമരത്തോട് ഐഎൻടിയുസിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രവിഷ്കൃത പദ്ധതിയാണെങ്കിലും നൽകുന്ന വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നൽകുന്നതെന്നും ശമ്പളം പരമാവധി അഞ്ചാം തീയതിക്ക് മുമ്പ് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കുകയാമെന്ന് അടിയന്ത്രപ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം ആരോപിച്ചു. സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു , സ്ത്രീകൾ എന്ന പരിഗണന പോലും നൽകുന്നില്ലെന്നും വെയിലത്തും മഴയത്തും സമരം ചെയ്യുന്നവർക്ക് നീതിയില്ലെന്നും സർക്കാരിന് ഇപ്പോ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ്സി അംഗങ്ങൾക്കും കയ്യിൽ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ

സിനിമയിലെ ബാലതാരത്തിനെതിരെ അധിക്ഷേപകരമായി സംസാരിച്ചെന്ന് കാട്ടി എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ ശാന്തിവിള ദിനേശ് സുപ്രീം കോടതിയിൽ. ഒരു ഓൺലൈൻ സ്ഥാപനത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ്. കേസിന് പിന്നിൽ മലയാളത്തിലെ ഒരു സംവിധായകന്‍റെ ഇടപെടൽ എന്നാണ് വാദം. ശാന്തിവിള ദിനേശും ഓൺലൈൻ ചാനൽ ഉടമ സുനിൽ മാത്യുവും ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹർജി നൽകിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ദില്ലിയിൽ

ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ദില്ലിയിൽ. ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാൻ തയ്യാറായില്ല. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദ‍ർശനം എന്നാണ് വിവരം. അതോടൊപ്പം ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവർ തിരുവനന്തപുരത്ത് പ്രതികരിച്ചു. ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്നും അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ല, ഇൻസെന്റിവ്‌ കൂട്ടാൻ ആണ് മന്ത്രി പോയത് എങ്കിൽ നല്ലതെന്നും അവർ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുന്നുവെന്ന് റിപ്പോർട്ട്

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കി, കൊല്ലം ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. യുവി ഇൻഡക്സ് 11ന് മുകളിലെത്തിയതിനാൽ ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയിൽ മൂന്നാറിലുമാണ് യുവി ഇൻഡക്സ് 11 രേഖപ്പെടുത്തിയത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിഴിഞ്ഞത്ത് വള്ളമടുപ്പിക്കാന്‍ തീരം പുനഃസ്ഥാപിക്കാന്‍ ഭരണാനുമതി

വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ്‌ ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കാനായി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നിലവില്‍ പരമ്പരാഗത യാനങ്ങള്‍ ഇവിടെ കരക്കടുപ്പിക്കാന്‍ പ്രയാസം അനുഭവിക്കുന്നത് കണക്കിലെടുത്താണ് തീരം പുനസ്ഥാപിക്കാന്‍ സർക്കാർ നടപടിയെടുത്തത്. സാന്‍ഡ്‌ പമ്പ് ഉപയോഗപ്പെടുത്തി ഡ്രഡ്‌ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ചാണ് തീരം വീണ്ടെടുക്കുക.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുതലപ്പൊഴിയിൽ റോഡ് ഉപരോധിച്ച് മത്സ്യ തൊഴിലാളിക

മുതലപ്പൊഴിയിൽ മത്സ്യ തൊഴിലാളികൾ റോഡ് ഉപരോധിക്കുന്നു. അഴിമുഖത്തെ മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് തീരദേശ റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. അഞ്ച്തെങ്ങു മുതൽ പെരുമാതുറ വരെയുള്ള എല്ലാ റോഡുകളും മത്സ്യത്തൊഴിലാളികൾ ഉപരോധിക്കുകയാണ്. കളക്ടർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. ആംബുലൻസ് ഒഴികെയുളള എല്ലാ വാഹനങ്ങളും തടഞ്ഞുകൊണ്ടാണ് പ്രതിഷേധം.