ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കുകയാമെന്ന് അടിയന്ത്രപ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം ആരോപിച്ചു. സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു , സ്ത്രീകൾ എന്ന പരിഗണന പോലും നൽകുന്നില്ലെന്നും വെയിലത്തും മഴയത്തും സമരം ചെയ്യുന്നവർക്ക് നീതിയില്ലെന്നും സർക്കാരിന് ഇപ്പോ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ്സി അംഗങ്ങൾക്കും കയ്യിൽ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
