അങ്കണവാടി ആശാവർക്കർമാരുടെ സമരത്തിൽ ട്രേഡ് യൂണിയനുകൾ നിലപാടെടുക്കാത്തതെന്താണെന്നും യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയിൽ വന്നാൽ അതിന്റെ രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്ന് മന്ത്രി പി രാജീവ്. ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുതെന്നും സമരത്തോട് ഐഎൻടിയുസിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രവിഷ്കൃത പദ്ധതിയാണെങ്കിലും നൽകുന്ന വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നൽകുന്നതെന്നും ശമ്പളം പരമാവധി അഞ്ചാം തീയതിക്ക് മുമ്പ് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിരൽ ചൂണ്ടുമ്പോൾ നാല് വിരൽ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുതെന്ന് മന്ത്രി പി രാജീവ്
