ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ദില്ലിയിൽ. ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാൻ തയ്യാറായില്ല. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദർശനം എന്നാണ് വിവരം. അതോടൊപ്പം ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവർ തിരുവനന്തപുരത്ത് പ്രതികരിച്ചു. ഓണറേറിയാം കൂട്ടാൻ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്നും അതിനായി കേന്ദ്രത്തിൽ പോകേണ്ട കാര്യമില്ല, ഇൻസെന്റിവ് കൂട്ടാൻ ആണ് മന്ത്രി പോയത് എങ്കിൽ നല്ലതെന്നും അവർ പറഞ്ഞു.
ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ദില്ലിയിൽ
