Posted inഓട്ടോമോട്ടീവ്

മെയ്ബ എസ്എല്‍ 680 മോണോഗ്രാം സീരീസ്

മെഴ്സിഡീസ് മെയ്ബ എസ്എല്‍ 680 മോണോഗ്രാം സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി. വിലയിലും അപൂര്‍വതയിലും നിരവധി സവിശേഷതകളുള്ള മോഡലാണിത്. മെയ്ബ ശ്രേണിയിലെ ഏറ്റവും സ്പോര്‍ട്ടിയായ ഇരട്ട ഡോര്‍ മോഡലിന് ഇന്ത്യയില്‍ 4.2 കോടി രൂപ മുതലാണ്. 2025ല്‍ ആകെ മൂന്ന് മെയ്ബ എസ് എല്‍ 680 മോണോഗ്രാം മോഡലുകള്‍ മാത്രമേ ഇന്ത്യയില്‍ മെഴ്സിഡീസ് ബെന്‍സ് വില്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളൂ. മേബാക്കിന്റെ ഡിസൈന്‍ സവിശേഷതകള്‍ പിന്തുടരുന്ന മോഡലാണ് മെഴ്സിഡീസ് മെയ്ബ എസ്എല്‍ 860 മോണോഗ്രാം സീരീസ്. റെഡ് ആംബിയന്‍സ്, വൈറ്റ് ആംബിയന്‍സ് […]

Posted inപുസ്തകങ്ങൾ

ഭവിഷ്യതി

ടി കെ ഡി സാഹിത്യപുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, മലയാറ്റൂര്‍ പ്രൈസ്, അയനം സി.വി. ശ്രീരാമന്‍ പുരസ്‌കാരം, ദേശാഭിമാനി പുരസ്‌കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ച വി.കെ. ദീപയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ഏതൊക്കെയോ ലോകങ്ങളില്‍നിന്നും അപരിചിതരായ മനുഷ്യര്‍ നുഴഞ്ഞുകയറി വന്ന് അവരുടേതുകൂടിയായ അനുഭവലോകം കെട്ടിയുയര്‍ത്തുന്ന ചെറുകഥകള്‍. അതീന്ദ്രിയതയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ വൈകാരികവും ജൈവികവുമായ ജീവിതസത്യങ്ങളെ കണ്ടെത്തുന്ന ശക്തമായ പത്ത് രചനകള്‍. ‘ഭവിഷ്യതി’. വി കെ ദീപ. ഡിസി ബുക്‌സ്. വില 189 രൂപ.

Posted inആരോഗ്യം

സ്ത്രീകളില്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍

പോഷകാഹാരക്കുറവ് സ്ത്രീകളില്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാന്‍ കാരണമാകുന്നു. ചില വിറ്റാമിനുകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതിന്റെ പ്രാധാന്യം ഈ സാഹചര്യം വര്‍ധിപ്പിക്കുന്നു. സ്ത്രീകളില്‍ വളരെ സാധാരണമായി അയേണിന്റെ അഭാവം കണ്ടുവരാറുണ്ട്. ഇത് വിളര്‍ച്ചയ്ക്ക് കാരണമാകും. ക്ഷീണം, ശരീര താപനില നിലനിര്‍ത്താനുള്ള ബുദ്ധിമുട്ട്, രോഗപ്രതിരോധ ശേഷി കുറയുക, അണുബാധയ്ക്കുള്ള സാധ്യത വര്‍ധിക്കുക, നാവിന്റെ വീക്കം എന്നിവയാണ് ഇരുമ്പിന്റെ അഭാവത്തിന്റെ ലക്ഷണങ്ങള്‍. ശരീരത്തിലെ കാല്‍സ്യം ക്രമീകരിക്കുന്നതിനും എല്ലുകളുടെ ബലം നിലനിര്‍ത്താനും സഹായിക്കുന്ന അവശ്യ പോഷകമാണ് വിറ്റാമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി

കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി.രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവന്ന, വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ്  ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.  പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് ഇതോടെ രാജ്യത്താദ്യമായി കമ്മീഷൻ നിലവിൽ വരുന്നത്. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് മന്ത്രി വീണാ ജോർജ്

കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് മന്ത്രി വീണാ ജോർജ്. ആശാ വർക്കർമാരുടെ പ്രശ്നത്തിൽ റസിഡന്റ് കമ്മീഷണർ വഴി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനെന്ന പേരിലാണ് മന്ത്രി വീണാ ജോര്‍ജ് ദില്ലിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി അയച്ച കത്ത് മന്ത്രി പുറത്ത് വിട്ടു. ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനയാണ് കൂടിക്കാഴ്ചയിലെ ആദ്യ അജണ്ടയായി കത്തിൽ പറയുന്നത്. 2023-24 വർഷത്തെ കുടിശ്ശിക നൽകണമെന്നാണ് രണ്ടാമത്തെ ആവശ്യം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശാ വർക്കർമാർക്ക് പിന്തുണയുമായി പ്രതിപക്ഷം

ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തി പ്രതിപക്ഷ നേതാവ്  ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും മന്ത്രിമാർ തുടക്കം മുതൽ സമരത്തെ അധിക്ഷേപിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സമരം തീർക്കണമെന്ന് മുഖ്യമന്ത്രിയോടെ നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമം ഉണ്ടാകണമെന്നും  വീണ്ടും ആവശ്യപ്പെടുന്നുവെന്നുംഅദ്ദേഹം പറഞ്ഞു. സമരത്തിന് ആശമാർക്ക് കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്, പാർലമെന്റിൽ കോൺഗ്രസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പിവി അൻവറിന് വിവരം ചോർത്തി നല്കിയ ഡിവൈഎസ്‌പിക്ക് സസ്പെൻഷൻ

പി വി അൻവറിന് വിവരം ചോർത്തി നൽകിയ ഡിവൈഎസ്‌പി എം.ഐ ഷാജിയെ പൊലീസ് സ‍ർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ വിവരങ്ങൾ ഉൾപ്പടെ ചോർത്തി നൽകിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെ ഇൻ്റിലൻജസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. അതോടൊപ്പം മദ്യപിച്ച് വണ്ടിയോടിച്ച ഡിവൈഎസ്‌പിക്കും സസ്പെൻഷനുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെയാണ് ആലപ്പുഴയിൽ ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ചതിന് സസ്പെൻ്റ് ചെയ്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടക എംഎൽഎമാര്‍ക്ക് ശമ്പളം ഇരട്ടിയാക്കി

കർണാടകയിൽ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം നാൽപതിനായിരത്തിൽ നിന്ന് ഒറ്റയടിക്ക് എൺപതിനായിരമാക്കി.നിലവിൽ എംഎൽഎമാർക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്. എന്നാൽ പുതിയ ശമ്പളവർദ്ധനയോടെ ഇത് 5 ലക്ഷമെങ്കിലുമായി കൂടും. മുഖ്യമന്ത്രിയുടെ ശമ്പളം 75,000-ത്തിൽ നിന്ന് ഒന്നരലക്ഷവും  മന്ത്രിയുടെ ശമ്പളം അറുപതിനായിരത്തിൽ നിന്ന് ഒന്നേകാൽ ലക്ഷവുമാക്കി.സ്പീക്കർക്ക് അടിസ്ഥാനശമ്പളം അരലക്ഷം രൂപ കൂട്ടി 1.25 ലക്ഷം രൂപയാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ ഇ ഇസ്‍മയിലിനെ സസ്പെന്‍ഡ് ചെയ്യും

മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്‍മയിലിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ എസ്ക്യൂട്ടിവിന്‍റെ ശുപാര്‍ശ. സിപിഐ എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. സിപിഐ നേതാവ് പി രാജുവിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് നടപടി. പി രാജുവിൻ്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയിൽ നൽകിയ പ്രതികരണത്തിന് പിന്നാലെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു. പി രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിലമ്പൂർ മേഖലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ആനക്കൊമ്പുകൾ പിടികൂടി

നിലമ്പൂർ മേഖലയിലെ  വ്യാപാര സ്ഥാപനത്തിൽ  നിന്ന് ആനക്കൊമ്പുകൾ പിടികൂടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ യുണിറ്റുകളിൽനിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കടയിൽ നടത്തിയ പരിശോധനയിലാണ് എടക്കര ലൈറ്റ് പാലസ് എന്ന സ്ഥാപനത്തിൽനിന്ന് ആനക്കൊമ്പുകൾ പിടിച്ചത്. വിവിധ തരത്തിലുള്ള അലങ്കാര ഇലക്ട്രിക് ലൈറ്റുകൾ വിൽപന നടത്തുന്ന സ്ഥാപനത്തിൽ നിന്ന്  31.5 കിലോയോളം തൂക്കമുള്ള രണ്ട് ആനക്കൊമ്പുകളാണ്  പിടികൂടിയത്. സംഭവത്തിൽ എട്ടുപേർ അറസ്റ്റിലായി.