മാരുതിയുടെ ആദ്യ ചെറു കാര്‍ ഫ്രോങ്‌സിനും പിന്നീട് മറ്റു ചെറു വാഹനങ്ങളിലേയ്ക്കും ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിക്കാനാണ് മാരുതി ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ഗുരുഗ്രാമില്‍ പരീക്ഷണയോട്ടം നടത്തുന്ന ഫ്രോങ്‌സിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവിലെ ഫ്രോങ്‌സില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ ഇല്ലാതെയാണ് പുതിയ മോഡല്‍ എത്തുക. പുതിയ സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിക്കുന്ന ഇസഡ് സീരിസ് എന്‍ജിനായിരിക്കും പുതിയ കാറില്‍. ടൊയോട്ടയുടെ പാരലല്‍ ഹൈബ്രിഡില്‍ നിന്ന് വ്യത്യസ്തമായി സീരിസ് ഹൈബ്രിഡ് സാങ്കേതിക വിദ്യയായിരിക്കും ഫ്രോങ്‌സില്‍. ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എന്‍ജിന്‍ […]
കൊട്ടോമ്പടി
കവിതയിലെ പാരമ്പര്യധാരയുടെ പ്രതിനിധിയായിരിക്കേത്തന്നെ അതിന്റെ ശില്‍പ്പത്തിലും പരിചരണത്തിലും നവീനത സൃഷ്ടിക്കാനും കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല. അനിത വിശ്വത്തിന്റെ കവിതയ്ക്കുള്ള അനന്യവശ്യത അതാണ്: അതു നമ്മുടെ മഹിതമായ കാവ്യപാരമ്പര്യത്തിന്റെ സ്തന്യം ആവോളം പാനം ചെയ്ത് വളര്‍ന്നു; മലയാളകവിതയുടെ വേരുകളെ എന്നപോലെ അതു വളര്‍ന്നെത്തിയ ആകാശങ്ങളെയും അനായാസം ഉള്‍ക്കൊണ്ടു. ഭൂതത്തെയും ഭാവിയെയും ഒപ്പംനോക്കുന്ന ജാനസ് ദേവന്‍ ഈ പെണ്മഷിയിലൂടെ മലയാളം എഴുതുന്നു. അനിത വിശ്വത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘കൊട്ടോമ്പടി’. മാതൃഭൂമി ബുക്‌സ്. വില 123 രൂപ.
അലര്‍ജി ഉള്ളവര്‍, ഗര്‍ഭിണികള്‍ പപ്പായ ഉപയോഗിക്കരുത്!
ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ചില ആളുകള്‍ പപ്പായ ഒഴിവാക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്യണം. പപ്പായ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് തരം ആള്‍ക്കാര്‍ ആരൊക്കെ എന്നറിയാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള എന്‍സൈം ആയ പപ്പെയ്ന്‍ ശക്തിയേറിയ ഒരു അലര്‍ജന്‍ ആണ്. അതായത് അലര്‍ജി ഉണ്ടാക്കും എന്നു ചുരുക്കം. അമിതമായി പപ്പായ ഉപയോഗിക്കുന്നത് ശ്വസനപ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും. ചില ആളുകളില്‍ അലര്‍ജി ഉണ്ടാകാന്‍ പപ്പായയുടെ ഉപയോഗം കാരണമാകും. പപ്പായയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിച്ചാല്‍ വയറിളക്കത്തിനും നിര്‍ജലീകരണത്തിനും കാരണമാകും. സാധാരണയായി നാരുകള്‍ […]
സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി എംബി രാജേഷ്
സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ആശമാർ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണമെന്നും മന്ത്രി എംബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശമാരോട് അനുഭാവപൂർവ്വ നിലപാടാണെന്നും സംസ്ഥാനം 23-ഡിസംബർ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചുവെന്നും 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. ആശമാർക്ക് 10000 രൂപയിൽ 8200 രൂപയും സംസ്ഥാനം നൽകുന്നുവെന്നും ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നു എന്നിട്ടും […]
കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ
കോഴിക്കോട് ഫറോക്കിൽ കൈകൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭ ക്ലീൻ സിറ്റി മാനേജർ വിജിലൻസ് പിടിയിൽ. കോഴിക്കോട് പേരാമ്പ്ര മുഴിപോത്ത് സ്വദേശി ഇ കെ രാജീവ് മിനറൽ വാട്ടർ ഏജൻസി തുടങ്ങാനുള്ള അനുമതിക്കാണ് കൈക്കൂലി വാങ്ങിയത്. മുൻപും ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നതിനാൽ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഉദ്യോഗസ്ഥൻ. ഇതറിയാതെ വീണ്ടും കൈക്കൂലി വാങ്ങുന്നതിനിടെയാണ് രാജീവ് പിടിയിലായത്.
ബിജെപിയുടെ വളര്‍ച്ചക്ക് ഇന്ധനമായത് കമ്മ്യൂണിസ്റ്റുകളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് രമേശ് ചെന്നിത്തല
ബിജെപിയെ ഇന്ത്യയില്‍ അധികാരത്തിലേറ്റിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റുകളുടെയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ്, ആര്‍എസ്എസ് അന്തര്‍ധാര ശക്തമായിരുന്നുവെന്നും 77ലും 89ലും രൂപീകരിക്കപ്പെട്ട രണ്ടു കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകളുടെ പിന്നിലെ ചാലക ശക്തിയും ഈ അന്തര്‍ധാര തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജിൻ്റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം
ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നൽകിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ പ്രതികരിച്ചത്. കേരള ഹൗസ് റസിഡൻ്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ കൂടിക്കാഴ്ചക്ക് ഉടൻ അനുമതി നൽകിയേക്കില്ലെന്നാണ് വിവരം.
ശശി തരൂരിനെതിരെ കോൺഗ്രസിൽ അതൃപ്‌തി
കെപിസിസി നേതൃത്വത്തിന് ശശി തരൂരിന്‍റെ തുടര്‍ച്ചയായ നിലപാടുകളില്‍ കടുത്ത അതൃപ്തിയെന്ന് റിപ്പോർട്. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്‍റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂര്‍ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനവും ഉയർന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന്‍റെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് തരൂര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂര്‍ എതിരാളികളെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ അതു സമൂഹത്തില്‍ സ്വാധീനമുണ്ടാക്കും എന്നതാണ് ആശങ്ക. നേതാക്കള്‍ തിരുത്താന്‍ ശ്രമിച്ചാലും ന്യായങ്ങള്‍ നിരത്തി നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ശൈലിയാണ് […]
ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം
ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക്. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്. കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ദില്ലിക്ക് പോയിട്ട് ഒന്നും നടക്കാത്തതിൽ, സമരസമിതിക്ക് അതൃപ്തിയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയെ കാണാൻ സമയം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതേസമയം ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 21, വെള്ളി
◾https://dailynewslive.in/ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കണമെന്ന് ആര്‍ജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു. സമരം തീര്‍ക്കാന്‍ ഇടപെടല്‍ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ◾https://dailynewslive.in/ ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ എത്തി. […]
