സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ആശമാർ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണമെന്നും മന്ത്രി എംബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശമാരോട് അനുഭാവപൂർവ്വ നിലപാടാണെന്നും സംസ്ഥാനം 23-ഡിസംബർ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചുവെന്നും 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാർ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. ആശമാർക്ക് 10000 രൂപയിൽ 8200 രൂപയും സംസ്ഥാനം നൽകുന്നുവെന്നും ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നു എന്നിട്ടും സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി എംബി രാജേഷ്
