കവിതയിലെ പാരമ്പര്യധാരയുടെ പ്രതിനിധിയായിരിക്കേത്തന്നെ അതിന്റെ ശില്പ്പത്തിലും പരിചരണത്തിലും നവീനത സൃഷ്ടിക്കാനും കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല. അനിത വിശ്വത്തിന്റെ കവിതയ്ക്കുള്ള അനന്യവശ്യത അതാണ്: അതു നമ്മുടെ മഹിതമായ കാവ്യപാരമ്പര്യത്തിന്റെ സ്തന്യം ആവോളം പാനം ചെയ്ത് വളര്‍ന്നു; മലയാളകവിതയുടെ വേരുകളെ എന്നപോലെ അതു വളര്‍ന്നെത്തിയ ആകാശങ്ങളെയും അനായാസം ഉള്‍ക്കൊണ്ടു. ഭൂതത്തെയും ഭാവിയെയും ഒപ്പംനോക്കുന്ന ജാനസ് ദേവന് ഈ പെണ്മഷിയിലൂടെ മലയാളം എഴുതുന്നു. അനിത വിശ്വത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘കൊട്ടോമ്പടി’. മാതൃഭൂമി ബുക്സ്. വില 123 രൂപ.
കൊട്ടോമ്പടി
