Posted inഓട്ടോമോട്ടീവ്

യമഹ റെയ്സെഡ്ആര്‍ വില്‍പനയില്‍ മുന്നില്‍

ജാപ്പനീസ് വാഹന ബ്രാന്‍ഡായ യമഹയുടെ 2025 ഫെബ്രുവരിയിലെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവന്നു. കഴിഞ്ഞ മാസം യമഹ റെയ്സെഡ്ആര്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇരുചക്ര വാഹനമായി മാറി. ഈ കാലയളവില്‍ യമഹ റെയ്സെഡ്ആര്‍ മൊത്തം 14,010 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. ഈ വില്‍പ്പന പട്ടികയില്‍ യമഹ എഎഫ്ഇസെഡ് രണ്ടാം സ്ഥാനത്താണ്. മൊത്തം 9,589 യൂണിറ്റ് വിറ്റു. ഈ വില്‍പ്പന പട്ടികയില്‍ യമഹ എംടി15 രണ്ടാം സ്ഥാനത്താണ്. മൊത്തം 9,490 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിറ്റു. വാര്‍ഷികാടിസ്ഥാനത്തില്‍ […]

Posted inപുസ്തകങ്ങൾ

ജിബ്രാന്‍ പാടുകയാണ്

ഒരു കോളേജ് വരാന്തയില്‍വെച്ച് കുട്ടിമുട്ടുന്ന രണ്ട് ചിരികള്‍ക്ക് പറയാന്‍ ഒരു കഥയുണ്ടായിരുന്നു ഇമ്മിണി ബല്യ കഥ. ആ കഥ പുരോഗമിക്കുമ്പോള്‍, എക്കാലത്തും ആസ്വാദകമനസ്സുകളുടെ പ്രിയങ്കരനായ ഖലീല്‍ ജിബ്രാന്‍ അവരുടെ പ്രണയത്തിലൂടെ വീണ്ടും വായിക്കപ്പെടുന്നു. ഇത് ഒരു പ്രണയകഥ മാത്രമല്ല സൗഹ്യദത്തിന്റെ. മനുഷ്യബന്ധങ്ങളുടെ പ്രത്യാശയുടെയൊക്കെ കഥയാണ്. പ്രതീക്ഷയറ്റിരിക്കുന്ന സന്ദര്‍ഭങ്ങളില്‍നിന്നും ഇറങ്ങിനടക്കാന്‍ ധൈര്യമുണ്ടെങ്കില്‍, നാം ആഘോഷിക്കപ്പെടുന്ന. സ്‌നേഹിക്കപ്പെടുന്ന ഒരു പുതുലോകം നമ്മളെ വരവേല്‍ക്കും എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ‘ജിബ്രാന്‍ പാടുകയാണ്’. ഡോ.ആര്‍ഷ എം ദേവ്. ഡിസി ബുക്‌സ്. വില 332 […]

Posted inആരോഗ്യം

കലോറി അറിഞ്ഞ് രാത്രി ഭക്ഷണം കഴിക്കുക

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അത്താഴത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. അത്താഴം വൈകി കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയാനും വയറു ചാടാനും അമിത ഭാരത്തിനും കാരണമാകും. അത്താഴം നേരത്തെ കഴിക്കുന്നത് കലോറിയെ കത്തിക്കാനും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ അത്താഴം ലളിതമായിരിക്കണം. ചെറിയ അളവില്‍, ആരോഗ്യകരമായ ഭക്ഷണം തന്നെ തെരഞ്ഞെടുക്കുക. അത്താഴത്തിന് കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കുക. ചോറിന് പകരം ചപ്പാത്തിയോ റൊട്ടിയോ കഴിക്കാം. രാത്രിയില്‍ കൊഴുപ്പ് അധികമായി […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ . മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഔട്ട്ലെറ്റുകൾ കേന്ദ്രമാക്കിയാണ് റംസാൻ ഫെയറുകൾ പ്രവർത്തിക്കുക. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ഫെയറുകൾ സംഘടിപ്പിക്കും.സബ്‌സിഡി/ നോൺ സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബിരിയാണി അരി, മസാലകൾ എന്നിവ പ്രത്യേക വിലക്കുറവിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷു-ഈസ്റ്റർ ഫെയറുകൾ ഏപ്രിൽ 10 മുതൽ 19 വരെ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോഗ്യമന്ത്രി വീണ ജോര്‍ജ് വഞ്ചനയുടെ ആൾരൂപമാണെന്ന് കെ സുരേന്ദ്രൻ

ആരോഗ്യമന്ത്രി വീണ ജോര്‍ജ് വഞ്ചനയുടെ ആൾരൂപമാണെന്ന് കെ സുരേന്ദ്രൻ.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോർജിന്റെ ആരോപണം നാടകമാണ്. ക്യൂബൻ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ പറഞ്ഞു.കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ അനുമതി തേടണം എന്ന് അറിയാത്തയാളല്ല സംസ്ഥാന ആരോഗ്യമന്ത്രി. എന്നിട്ടും കൂടിക്കാഴ്ചയ്ക്കുള്ള കത്ത് വൈകി നൽകിയത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതിൽ മന്ത്രി വീണ ജോർജിന്‍റെ വിശദീകരണത്തിൽ അവ്യക്തത

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതിൽ മന്ത്രി വീണ ജോർജിന്‍റെ വിശദീകരണത്തിൽ അവ്യക്തത. 19ന് ഉച്ചക്ക് ഇ -മെയിൽ അയച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ, 18ന് അയച്ച കത്തായിരുന്നു ഇന്നലെ ദില്ലിയിൽ മന്ത്രി പുറത്തുവിട്ടത്. അനുമതിയിലെ ദുരൂഹതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളെ പഴിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു ആരോഗ്യമന്ത്രി.ക്യൂബൻ പ്രതിനിധി സംഘത്തെ കാണുന്നതിനെക്കുറിച്ചല്ല, കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ആശമാരുടെ പ്രശ്നത്തെക്കുറിച്ചുമാണ്  ദില്ലിയിലേയ്ക്ക് പുറപ്പെടും മുമ്പ് വിമാനത്താവളത്തിൽ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞത്. […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

മട്ടുപൊങ്കൽ…..!!!!

  നാല് ദിവസത്തെ പൊങ്കൽ ഉത്സവത്തിന്റെ മൂന്നാം ദിവസമാണ് മട്ടുപൊങ്കൽ….!!!   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 16 നാണ് ഇത് ആഘോഷിക്കുന്നത് . ഉത്സവത്തിന്റെ പേര് തമിഴ്‌നാടിന് മാത്രമാണെങ്കിലും , ആന്ധ്രാപ്രദേശ് , കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കപ്പെടുന്നു . ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സൂര്യൻ വടക്കൻ അസ്തമയത്തിന്റെ ആരംഭം കുറിക്കുന്ന ഒരു ഉത്സവമാണ് മകരസംക്രാന്തി , തമിഴ് കലണ്ടർ അനുസരിച്ച് ഇത് സാധാരണയായി ജനുവരി 14 ന് വരുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലപ്പുറത്തെ സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷവുമായി  ബന്ധപ്പെട്ട്  രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് രാവിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഹൈക്കോടതി ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി

ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് മുതൽ 3 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ഇതേ തുടർന്ന്  ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ മലപ്പുറം, വയനാട് ജില്ലകളിലും  മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.