Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി

സ്കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ വ്യക്തമാക്കി. ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ മേയ് മാസത്തിൽ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും ചോദ്യോത്തര വേളയിൽ മന്ത്രി വിവരിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷ്ക്കാരങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സബ്മിഷന് മറുപടിയായി മന്ത്രി വിശദമാക്കി. ചില കുത്തക കമ്പനികൾക്ക് വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 21, വെള്ളി

◾https://dailynewslive.in/ വയനാട് പുനരധിവാസത്തില്‍ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുതെന്നും കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഹൈക്കോടതിക്ക് മുകളിലാണോ ദില്ലിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തില്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കര്‍ശനമായും സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചു. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ എന്ന് പോലും കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു. ◾https://dailynewslive.in/ വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ  മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മദ്ധ്യാഹ്ന വാർത്തകൾ

വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്നും  കാര്യങ്ങൾ നിസ്സാരമായി എടുക്കരുത്, ഹൈക്കോടതിക്ക് മുകളിലാണോ ദില്ലിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ കഴിയുമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു.   വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര ഫണ്ട്   വിനിയോഗിക്കാനുള്ള സമയം ഡിസംബർ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്‍റെ അഭിഭാഷകൻ […]

Posted inബിസിനസ്സ്

മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ അമേരിക്കന്‍ കമ്പനിക്ക്

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സില്‍ പങ്കാളിത്തം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രൈവറ്റി ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റല്‍. ആദ്യഘട്ടമായി 18 ശതമാനം പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ 4,385 കോടി രൂപയ്ക്ക് ഏറ്റെടുക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്‍കിയ കത്തില്‍ മണപ്പുറം ഫിനാന്‍സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബെയിന്‍ ക്യാപിറ്റലിന്റെ ഉപകമ്പനികളായ ബി.സി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് XXV ലിമിറ്റഡ്, ബി.സി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് XIV ലിമിറ്റഡ് എന്നിവ വഴിയായിരിക്കും ഇടപാട്. ഓഹരി ഒന്നിന് 236 രൂപ നിരക്കിലാണ് ഓഹരികള്‍ […]

Posted inടെക്നോളജി

പിക്‌സല്‍ 9എ അവതരിപ്പിച്ച് ഗൂഗിള്‍

താങ്ങാനാവുന്ന വിലയിലുള്ള ഫ്‌ലാഗ്ഷിപ്പ് ഫോണായ പിക്‌സല്‍ 9എ അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി എ.ഐ, സര്‍ക്കിള്‍ ടു സെര്‍ച്ച്, മാജിക് ഇറേസര്‍, ഓഡിയോ മാജിക് ഇറേസ് തുടങ്ങി നിരവധി ഗൂഗിള്‍ എ.ഐ സവിശേഷതകളോടു കൂടിയാണ് ഫോണ്‍ എത്തുന്നത്. 48എം.പി പ്രധാന ക്യാമറയും 13എം.പി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് മറ്റൊരു സവിശേഷത. മുന്‍ഭാഗത്ത് 13എം.പി സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു. 23വാട്ട് വയര്‍ഡ് ചാര്‍ജിംഗ് പിന്തുണയുള്ള 5100 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. ഏറ്റവും പുതിയ ടെന്‍സര്‍ ജി4 […]

Posted inവിനോദം

ടിക്കറ്റ് ബുക്കിംഗില്‍ ഇന്ത്യയില്‍ ഒന്നാമതായി ‘എമ്പുരാന്‍’

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്‍’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറില്‍ വിറ്റുപോയത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതു ചരിത്ര റെക്കോര്‍ഡ് ആണ്. വിജയ്യുടെ ലിയോ, അല്ലു അര്‍ജുന്റെ പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡ് ആണ് ‘എമ്പുരാന്‍’ നിസ്സാര നിമിഷങ്ങള്‍കൊണ്ട് തകര്‍ത്തു കളഞ്ഞത്. മാര്‍ച്ച് 21 രാവിലെ ഒന്‍പത് മണിക്കാണ് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റുകള്‍ […]

Posted inവിനോദം

‘വീര ധീര ശൂരന്‍’ ട്രെയിലര്‍ എത്തി

‘ചിത്ത’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘വീര ധീര ശൂരന്‍’ ട്രെയിലര്‍ റിലീസായി. 1 മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിയാന്‍ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനമാണ് ഹൈലൈറ്റ്. രണ്ട് ഭാഗങ്ങളുളള സിനിമായകും വീര ധീര സൂരന്‍. പതിവിനു വിപരീതമായി പാര്‍ട്ട് 2 ആദ്യം റിലീസ് ചെയ്ത് പിന്നീട് സിനിമയുടെ പ്രീക്വല്‍ ഇറക്കാനാകും അണിയറക്കാര്‍ പദ്ധതിയിടുന്നത്. ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, […]

Posted inഓട്ടോമോട്ടീവ്

ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി മാരുതി ഫ്രോങ്‌സ്

മാരുതിയുടെ ആദ്യ ചെറു കാര്‍ ഫ്രോങ്‌സിനും പിന്നീട് മറ്റു ചെറു വാഹനങ്ങളിലേയ്ക്കും ഹൈബ്രിഡ് സാങ്കേതിക വിദ്യ എത്തിക്കാനാണ് മാരുതി ശ്രമിക്കുന്നത്. ഇതിന് മുന്നോടിയായി ഗുരുഗ്രാമില്‍ പരീക്ഷണയോട്ടം നടത്തുന്ന ഫ്രോങ്‌സിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവിലെ ഫ്രോങ്‌സില്‍ നിന്ന് ഏറെ മാറ്റങ്ങള്‍ ഇല്ലാതെയാണ് പുതിയ മോഡല്‍ എത്തുക. പുതിയ സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിക്കുന്ന ഇസഡ് സീരിസ് എന്‍ജിനായിരിക്കും പുതിയ കാറില്‍. ടൊയോട്ടയുടെ പാരലല്‍ ഹൈബ്രിഡില്‍ നിന്ന് വ്യത്യസ്തമായി സീരിസ് ഹൈബ്രിഡ് സാങ്കേതിക വിദ്യയായിരിക്കും ഫ്രോങ്‌സില്‍. ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എന്‍ജിന്‍ […]

Posted inപുസ്തകങ്ങൾ

കൊട്ടോമ്പടി

കവിതയിലെ പാരമ്പര്യധാരയുടെ പ്രതിനിധിയായിരിക്കേത്തന്നെ അതിന്റെ ശില്‍പ്പത്തിലും പരിചരണത്തിലും നവീനത സൃഷ്ടിക്കാനും കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല. അനിത വിശ്വത്തിന്റെ കവിതയ്ക്കുള്ള അനന്യവശ്യത അതാണ്: അതു നമ്മുടെ മഹിതമായ കാവ്യപാരമ്പര്യത്തിന്റെ സ്തന്യം ആവോളം പാനം ചെയ്ത് വളര്‍ന്നു; മലയാളകവിതയുടെ വേരുകളെ എന്നപോലെ അതു വളര്‍ന്നെത്തിയ ആകാശങ്ങളെയും അനായാസം ഉള്‍ക്കൊണ്ടു. ഭൂതത്തെയും ഭാവിയെയും ഒപ്പംനോക്കുന്ന ജാനസ് ദേവന്‍ ഈ പെണ്മഷിയിലൂടെ മലയാളം എഴുതുന്നു. അനിത വിശ്വത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘കൊട്ടോമ്പടി’. മാതൃഭൂമി ബുക്‌സ്. വില 123 രൂപ.