താങ്ങാനാവുന്ന വിലയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണായ പിക്സല്‍ 9എ അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി എ.ഐ, സര്‍ക്കിള്‍ ടു സെര്‍ച്ച്, മാജിക് ഇറേസര്‍, ഓഡിയോ മാജിക് ഇറേസ് തുടങ്ങി നിരവധി ഗൂഗിള്‍ എ.ഐ സവിശേഷതകളോടു കൂടിയാണ് ഫോണ്‍ എത്തുന്നത്. 48എം.പി പ്രധാന ക്യാമറയും 13എം.പി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് മറ്റൊരു സവിശേഷത. മുന്‍ഭാഗത്ത് 13എം.പി സെല്‍ഫി ക്യാമറ നല്കിയിരിക്കുന്നു. 23വാട്ട് വയര്‍ഡ് ചാര്‍ജിംഗ് പിന്തുണയുള്ള 5100 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. ഏറ്റവും പുതിയ ടെന്‍സര്‍ ജി4 ചിപ്സെറ്റാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാസം ഇന്ത്യയില്‍ റീട്ടെയില്‍ പങ്കാളികള്‍ വഴി പിക്സല്‍ 9എ വില്‍പ്പനയ്ക്കെത്തും. പരിമിതമായ കാലയളവിലേക്ക് 3,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുകളും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ആനുകൂല്യങ്ങളും ലഭിക്കും. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.3 ഇഞ്ച് ആക്റ്റുവ പോള്‍ഡ് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 15 ഒഎസിലാണ് പ്രവര്‍ത്തനം. ഗൂഗിള്‍ പിക്സല്‍ 9എ യുടെ 8+128 ജിബി സ്റ്റോറേജ് വേരിയന്റിന് 49,999 രൂപയാണ് വില. 8+256 ജിബി സ്റ്റോറേജ് മോഡല്‍ 56999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
പിക്സല്‍ 9എ അവതരിപ്പിച്ച് ഗൂഗിള്‍
