ആശ വർക്കർമാരുടെ ഓണറേറിയം കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ […]
മുൻ ഇസ്രോ ചെയർമാൻ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിന്‍റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു
മുൻ ഇസ്രോ ചെയർമാൻ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിന്‍റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു. ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. ആന്ധ്ര ചീഫ് സെക്രട്ടറി കെ വിജയാനന്ദ് നിയമന ഉത്തരവ് പുറത്തിറക്കി. ടെക്, വ്യവസായ വികസനരംഗത്ത് കൂടുതൽ പ്രമുഖരെ ചന്ദ്രബാബു നായിഡു ഉപദേശകപദവിയിൽ നിയമിച്ചിട്ടുണ്ട്.
കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്ന് മന്ത്രി പി രാജീവ്
കേരളത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഏറ്റവും ഉചിതമായ സമയമാണിതെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തിൽ അഭൂതപൂർണ്ണമായ വർദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന ലോണുകളിലും 38 ശതമാനം വർധനവുണ്ടായി. കെ-സ്റ്റോർ വഴി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വീട്ടിൽ നിന്നും വിളിച്ചുവരുത്തി യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു
വീട്ടിൽ നിന്നും വിളിച്ചുവരുത്തി യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27) എന്നിവരാണ് പിടിയിലായത്. മാർച്ച് 16 ന് വൈകിട്ട് ആലുംമൂട് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. മാന്നാർ വലിയകുളങ്ങരയിൽ താമസിക്കുന്ന രജിത്ത് എന്ന യുവാവിനാണ് ഇവരില്‍ നിന്നും മർദനമേറ്റത്. മർദനത്തിൽ രജിത്തിന്‍റെ വലത് കാല്‍ ഒടിയുകയും മൂക്കിന്‍റെ പാലം പൊട്ടുകയും ചെയ്തു. പരിക്കേറ്റ രജിത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
വാടാനപ്പിള്ളി പൊലീസ്ജനകീയം ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ്പിടിയിൽ
വാടാനപ്പിള്ളി പൊലീസ്ജനകീയം ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ്പിടിയിൽ. ഏങ്ങണ്ടിയൂർ സ്വദേശി അഖിൻ (36) ആണ് പൊലീസിന്‍റെ പിടിയിലായത്. ചേറ്റുവ കടവിലുള്ള റോഡരികിൽ കല്ലുമ്മക്കായ, കക്കയിറച്ചി വില്പന നടത്തുന്നതിന്‍റെ മറവിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ആണ് പിടി കൂടിയത്. വാടാനപ്പിള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
എമ്മാര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാന്‍ അദാനി
ദുബൈ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ എമ്മാര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സാന്നിധ്യം വിപുലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് 140 കോടി ഡോളറിന്റെ (ഏകദേശം 12,000 കോടി രൂപ) ഏറ്റെടുക്കല്‍ പദ്ധതി. അദാനി കുടുംബവും എമ്മാറും ഇടപാടിന്റെ ഘടനയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണ്. 400 മില്യണ്‍ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപം അദാനി ഗ്രൂപ്പിന്റെ അണ്‍ലിസ്റ്റഡ് യൂണിറ്റായ അദാനി റിയല്‍റ്റി ഇതിനായി മുടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലോടെ കരാര്‍ […]
ലാല്‍ജോസ് ചിത്രം ‘കോലാഹല’ത്തിലെ ഗാനം
സംവിധായകന്‍ ലാല്‍ജോസ് ആദ്യമായി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കോലാഹല’ത്തിലെ ‘കാണുമ്പോള്‍ കാണുമ്പോള്‍’എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. വിഷ്ണു ശിവശങ്കര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഗണേഷ് മലയത്ത് ആണ്. വിധു പ്രതാപ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാല്‍ വിശ്വനാഥിന്റേതാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന […]
കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച്ആശ വർക്കർമാരുടെ ഓണറേറിയം സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കേന്ദ്ര സർക്കാർ വർധിപ്പിക്കുന്നതിന് അനുസരിച്ച്ആശ വർക്കർമാരുടെ ഓണറേറിയം സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആശ വർക്കർമാരുടെ സമരം തീർക്കണമെന്ന് ആർജെഡി യോഗത്തില്‍ ആവശ്യപ്പെട്ടു. സമരം തീർക്കാൻ ഇടപെടൽ വേണമെന്ന് സിപിഐയും നിലപാടെടുത്തു. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.അതേസമയം, ആശ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ് രംഗത്തെത്തി. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎൽഎമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് […]
ആക്ഷന്‍ ത്രില്ലര്‍ ‘ബല്ലെറീന’ ട്രെയിലര്‍
ജോണ്‍ വിക്ക് സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ലെന്‍ വൈസ്മാന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ബല്ലെറീന’ ട്രെയിലര്‍ എത്തി. അനാ ഡെ അര്‍മാസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജോണ്‍ വിക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയാണ്. ജോണ്‍വിക്ക് 3, ജോണ്‍വിക്ക് 4 സിനിമകളുടെ കഥാപശ്ചാത്തലത്തിനിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്. ബല്ലെറീനയില്‍ അതിഥി േവഷത്തില്‍ ജോണ്‍ വിക്കും എത്തുന്നുണ്ട്. ജോണ്‍ വിക്കിനെപ്പോെല തന്നെ സിന്‍ഡിക്കേറ്റുകളുടെ നിയമം തെറ്റിക്കുന്ന ഹിറ്റ് വുമന്‍ ആയ ബല്ലെറീനയുടെ കഥയാണ് […]
