മുൻ ഇസ്രോ ചെയർമാൻ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിന്റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു. ഇസ്രോ ചെയർമാൻ പദവിയിൽ നിന്ന് വിരമിച്ച ശേഷം എസ് സോമനാഥ് ഏറ്റെടുക്കുന്ന ആദ്യത്തെ ഔദ്യോഗിക പദവിയാണിത്. ആന്ധ്ര ചീഫ് സെക്രട്ടറി കെ വിജയാനന്ദ് നിയമന ഉത്തരവ് പുറത്തിറക്കി. ടെക്, വ്യവസായ വികസനരംഗത്ത് കൂടുതൽ പ്രമുഖരെ ചന്ദ്രബാബു നായിഡു ഉപദേശകപദവിയിൽ നിയമിച്ചിട്ടുണ്ട്.
മുൻ ഇസ്രോ ചെയർമാൻ എസ് സോമനാഥിനെ ആന്ധ്ര സർക്കാരിന്റെ സ്പേസ് ടെക്നോളജി ഉപദേശകനായി നിയമിച്ചു
