വീട്ടിൽ നിന്നും വിളിച്ചുവരുത്തി യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27) എന്നിവരാണ് പിടിയിലായത്. മാർച്ച് 16 ന് വൈകിട്ട് ആലുംമൂട് ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. മാന്നാർ വലിയകുളങ്ങരയിൽ താമസിക്കുന്ന രജിത്ത് എന്ന യുവാവിനാണ് ഇവരില്‍ നിന്നും മർദനമേറ്റത്. മർദനത്തിൽ രജിത്തിന്റെ വലത് കാല് ഒടിയുകയും മൂക്കിന്റെ പാലം പൊട്ടുകയും ചെയ്തു. പരിക്കേറ്റ രജിത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.
വീട്ടിൽ നിന്നും വിളിച്ചുവരുത്തി യുവാവിനെ മർദിച്ച സംഭവത്തിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു
