ജോണ്‍ വിക്ക് സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ലെന് വൈസ്മാന് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ‘ബല്ലെറീന’ ട്രെയിലര്‍ എത്തി. അനാ ഡെ അര്‍മാസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജോണ്‍ വിക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയാണ്. ജോണ്‍വിക്ക് 3, ജോണ്‍വിക്ക് 4 സിനിമകളുടെ കഥാപശ്ചാത്തലത്തിനിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്. ബല്ലെറീനയില് അതിഥി േവഷത്തില്‍ ജോണ്‍ വിക്കും എത്തുന്നുണ്ട്. ജോണ്‍ വിക്കിനെപ്പോെല തന്നെ സിന്‍ഡിക്കേറ്റുകളുടെ നിയമം തെറ്റിക്കുന്ന ഹിറ്റ് വുമന്‍ ആയ ബല്ലെറീനയുടെ കഥയാണ് സിനിമ പറയുന്നത്. ഒരു ഘട്ടത്തില്‍ ബല്ലെറീനയെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് ജോണ്‍ വിക്ക് ആണ്. ജോണ്‍ വിക്ക് സിനിമകളില്‍ കാണുന്ന അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളും വയലന്‍സും ഈ സിനിമയിലുമുണ്ട്. ജോണ്‍ വിക്കിന്റെ സുഹൃത്തും കോണ്ടിനെന്റല് ഹോട്ടലിന്റെ ഉടമയുമായ വിന്‍സ്റ്റണും ഷാരോണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ജൂണ്‍ ആറിന് തിയറ്ററുകളിലെത്തും.
ആക്ഷന്‍ ത്രില്ലര്‍ ‘ബല്ലെറീന’ ട്രെയിലര്‍
