കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതിൽ മന്ത്രി വീണ ജോർജിന്റെ വിശദീകരണത്തിൽ അവ്യക്തത. 19ന് ഉച്ചക്ക് ഇ -മെയിൽ അയച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം. എന്നാൽ, 18ന് അയച്ച കത്തായിരുന്നു ഇന്നലെ ദില്ലിയിൽ മന്ത്രി പുറത്തുവിട്ടത്. അനുമതിയിലെ ദുരൂഹതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളെ പഴിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു ആരോഗ്യമന്ത്രി.ക്യൂബൻ പ്രതിനിധി സംഘത്തെ കാണുന്നതിനെക്കുറിച്ചല്ല, കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ആശമാരുടെ പ്രശ്നത്തെക്കുറിച്ചുമാണ് ദില്ലിയിലേയ്ക്ക് പുറപ്പെടും മുമ്പ് വിമാനത്താവളത്തിൽ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞത്. ആശമാരുടെ നിരാഹാര സമരദിവസത്തെ ദില്ലി യാത്രയും അതിനു മുമ്പുള്ള ഈ പ്രതികരണവും പ്രശ്ന പരിഹാരത്തിനുള്ള യാത്രയെന്ന പ്രതീതയുണ്ടാക്കി.
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി തേടിയതിൽ മന്ത്രി വീണ ജോർജിന്റെ വിശദീകരണത്തിൽ അവ്യക്തത
