കെപിസിസി നേതൃത്വത്തിന് ശശി തരൂരിന്റെ തുടര്‍ച്ചയായ നിലപാടുകളില്‍ കടുത്ത അതൃപ്തിയെന്ന് റിപ്പോർട്. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂര്‍ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനവും ഉയർന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന്റെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് തരൂര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂര്‍ എതിരാളികളെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ അതു സമൂഹത്തില്‍ സ്വാധീനമുണ്ടാക്കും എന്നതാണ് ആശങ്ക. നേതാക്കള്‍ തിരുത്താന്‍ ശ്രമിച്ചാലും ന്യായങ്ങള്‍ നിരത്തി നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ശൈലിയാണ് ശശി തരൂര്‍ സ്വീകരിക്കുന്നത്.
ശശി തരൂരിനെതിരെ കോൺഗ്രസിൽ അതൃപ്തി
