ടി കെ ഡി സാഹിത്യപുരസ്കാരം, അബുദാബി ശക്തി അവാര്‍ഡ്, മലയാറ്റൂര്‍ പ്രൈസ്, അയനം സി.വി. ശ്രീരാമന് പുരസ്കാരം, ദേശാഭിമാനി പുരസ്കാരം എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ച വി.കെ. ദീപയുടെ ഏറ്റവും പുതിയ കഥാസമാഹാരം. ഏതൊക്കെയോ ലോകങ്ങളില്‍നിന്നും അപരിചിതരായ മനുഷ്യര്‍ നുഴഞ്ഞുകയറി വന്ന് അവരുടേതുകൂടിയായ അനുഭവലോകം കെട്ടിയുയര്‍ത്തുന്ന ചെറുകഥകള്‍. അതീന്ദ്രിയതയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ വൈകാരികവും ജൈവികവുമായ ജീവിതസത്യങ്ങളെ കണ്ടെത്തുന്ന ശക്തമായ പത്ത് രചനകള്‍. ‘ഭവിഷ്യതി’. വി കെ ദീപ. ഡിസി ബുക്സ്. വില 189 രൂപ.
ഭവിഷ്യതി
