ഇരുപതാം നൂറ്റാണ്ടിലെ തുര്‍ക്കിയിലെ അടിച്ചമര്‍ത്തലിന്റെയും ഭീഷണിയുടെയും രാഷ്ട്രീയത്തിന് വിധേയനായ ഒരു ഗ്രീക്ക് മനുഷ്യന്റെ കഥ. ഓര്‍മ്മയിലൂടെ വീണ്ടെടുക്കുന്ന നഗരജീവിതത്തിന്റെ ചരിത്രത്തില്‍ പ്രണയത്തിന്റെ നിലാവും ഭീതിയുടെ ഇരുളും രതിയുടെ ആവേഗവും ഇഴ ചേരുന്നു. വിഷാദസ്മരണകളുടെയെന്നപോലെ ഈ നോവല്‍ സൗഹൃദത്തിന്റെയും തീവ്രകാമനകളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്. ‘ഇസ്താംബുളിലെ അവസാനത്തെ അപ്പാര്‍ട്ട്മെന്റ്’. ഡെഫ്നെ സുമന്. വിവര്‍ത്തനം – കെ. ജീവന്‍കുമാര്‍. ഡിസി ബുക്സ്. വില 474 രൂപ.
ഇസ്താംബുളിലെ അവസാനത്തെ അപ്പാര്‍ട്ട്മെന്റ്
