ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം. തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്പെഷ്യലാണെന്നും ഇന്ത്യൻ ടീമിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
