Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 19, തിങ്കളാഴ്ച

◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട നാല് ഭീകരരില്‍ രണ്ട് പേര്‍ പരിശീലനം നേടിയ പാകിസ്ഥാന്‍ പട്ടാളത്തിന്റെ കമാന്‍ഡോകളാണെന്ന് പാക് മാധ്യമപ്രവര്‍ത്തകന്‍ അഫ്താബ് ഇഖ്ബാല്‍. പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ഇഖ്ബാല്‍ തല്‍ഹ അലി, ആസിം എന്നിവര്‍ പാക് പൌരന്മാര്‍ മാത്രമല്ലെന്നും അവര്‍ പാകിസ്ഥാന്‍ ആര്‍മി കമാന്‍ഡോ യൂണിറ്റിലെ സജീവ അംഗങ്ങളാണെന്നുമാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കിയത്. ലഷ്‌കര്‍-ഇ-തൊയ്ബയുമായും പാകിസ്ഥാന്‍ സൈന്യവുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ചാണ് വെളിപ്പെടുത്തല്‍. ◾https://dailynewslive.in/ വെടിനിര്‍ത്തലില്‍ ഇന്ത്യയുടെ കര്‍ശന നിലപാടിന് വഴങ്ങി പാകിസ്ഥാന്‍. ചര്‍ച്ച നടത്തി വെടിനിര്‍ത്തല്‍ […]

Posted inബിസിനസ്സ്

ട്രംപിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് മൂഡീസ്

ആഗോള സാമ്പത്തിക മേഖലയില്‍ ഇടപെടാനുള്ള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. മൊത്തകടം 36 ലക്ഷം കോടി ഡോളര്‍ (ഏകദേശം 3,000 ലക്ഷം കോടി രൂപ) പിന്നിട്ടതോടെ യു.എസിന്റെ ക്രെഡിറ്റ് റേറ്റിംഗ് ട്രിപ്പിള്‍ എയില്‍ നിന്നും ഡബിള്‍ എ വണ്ണിലേക്ക് വെട്ടിക്കുറച്ചു. 1919ലാണ് മൂഡീസ് യു.എസിന് ് ട്രിപ്പിള്‍ എ റേറ്റിംഗ് നല്‍കുന്നത്. കുമിഞ്ഞുകൂടിയ വായ്പകളും പലിശ ചെലവുകളും കുറക്കാന്‍ യു.എസ് ഭരണകൂടവും കോണ്‍ഗ്രസും പരാജയപ്പെട്ടെന്ന് മൂഡീസ് കുറ്റപ്പെടുത്തി. […]

Posted inടെക്നോളജി

കുക്കീസ് അശ്രദ്ധമായി കൈകാര്യം ചെയ്യരുത്!

‘ഇന്റര്‍നെറ്റ് കുക്കീസ്’ എന്താണെന്ന് അറിയാത്തവര്‍ ഉണ്ടാകില്ല, എന്നാല്‍ ഇത്തരം സന്ദേശങ്ങള്‍ അസെപ്റ്റ് ഓള്‍ ചെയ്യുകയോ, റിജക്ട് ഓള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? സാധാരണയായി കമ്പ്യൂട്ടര്‍ വിന്‍ഡോയിലെത്തുന്ന പോപ്പ്-അപ്പുകള്‍, ബാനറുകള്‍ എല്ലാം തടസ്സമായാണ് ഫീല്‍ ചെയ്യുക. വിന്‍ഡോയില്‍ ‘അസെപ്റ്റ് ഓള്‍’ എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്ത് ഇവ എത്രയും വേഗം ഒഴിവാക്കാനാണ് കൂടുതല്‍ പേരും ശ്രമിക്കുക. എന്നാല്‍ ഇത്തരത്തില്‍ കുക്കീസ് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഉപയോക്താവിന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍. കുക്കീസ് വെബ് പേജുകള്‍ നിങ്ങളുടെ […]

Posted inവിനോദം

‘തഗ് ലൈഫ്’ ട്രെയിലര്‍ എത്തി, ഒപ്പം വിവാദവും!

മണിരത്‌നം കമല്‍ഹാസന്‍ ചിത്രം ‘തഗ് ലൈഫി’ന്റെ ട്രെയിലര്‍ പുറത്ത്. ഉലകനായകന്‍ കമല്‍ഹാസനും ഹിറ്റ് മേക്കര്‍ മണിരത്‌നവും 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ ഹൈപ്പ്. ജൂണ്‍ 5ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. തൃഷ, ജോജു ജോര്‍ജ്, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, […]

Posted inവിനോദം

‘അടിനാശം വെള്ളപൊക്കം’ ചിത്രത്തിന്റെ ടീസര്‍

അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എ ജെ വര്‍ഗീസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘അടിനാശം വെള്ളപൊക്കത്തി’ന്റെ ടീസര്‍ പുറത്തിറങ്ങി. സൂര്യ ഭാരതി ക്രിയേഷന്‍സിനന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പി. ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഡ്രഗ്‌സിന്റെ ഉപയോഗം മൂലം വഴി തെറ്റുന്ന ഇന്നത്തെ തലമുറ സാറിനെ കണ്ട് പഠിക്കണമെന്ന് ബൈജുവിന്റെ കഥാപാത്രം ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തോട് പറയുന്ന സംഭാഷണമാണ് ടീസറിനെ കൂടുതല്‍ കൗതുകരവും അതേസമയം രസകരവുമാകുന്നത്. ഡ്രഗ്‌സിന് അടിമപ്പെടുന്ന […]

Posted inഓട്ടോമോട്ടീവ്

പുതിയ ഐസിഇ എസ്യുവി പുറത്തിറക്കാന്‍ മാരുതി

ഫെസ്റ്റിവല്‍ സീസണ് മുന്നോടിയായി പുതിയ ഐസിഇ എസ്യുവി പുറത്തിറക്കാന്‍ മാരുതി സുസുക്കി. നിലവില്‍ വൈ17 എന്നു വിളിക്കുന്ന ഈ മോഡലിന് എസ്‌ക്യുഡോ എന്നായിരിക്കും മാരുതി സുസുക്കി പേരു നല്‍കുകയെന്നാണ് സൂചന. ബ്രെസക്ക് മുകളിലും ഗ്രാന്‍ഡ് വിറ്റാരക്ക് താഴെയുമായിട്ടായിരിക്കും പുതിയ എസ്യുവിയുടെ സ്ഥാനം. വിറ്റാരയുടെ 7 സീറ്റര്‍ വാഹനമായിരിക്കും പുതുതായി മാരുതി സുസുക്കി പുറത്തിറക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിപണി സാധ്യതകള്‍ കണക്കിലെടുത്ത് 5 സീറ്റര്‍ മോഡലിലേക്ക് മാരുതി സുസുക്കി തീരുമാനം മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് വിറ്റാരയുടെ […]

Posted inപുസ്തകങ്ങൾ

ആകാശപന്ത്

വളരെക്കാലം മുമ്പ്, ഒരു രാജ്യത്ത് ആര്‍ക്കും സ്വപ്നം കാണാന്‍ പറ്റാതെയായി! ഒരു ദിവസം പെട്ടെന്ന് അവരുടെ സ്വപ്നങ്ങളെല്ലാം അപ്രത്യക്ഷമായതുപോലെ! എല്ലാവരും ആശയക്കുഴപ്പത്തിലാവുകയും എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ച് പരിഭ്രമിക്കുകയും ചെയ്തു… ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ ഒരു രാക്ഷസന്‍ അവരുടെ സ്വപ്നങ്ങള്‍ കവര്‍ന്നെടുത്തതായി കണ്ടെത്താനായി! നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍, ആരെങ്കിലും മലമുകളിലെ രാക്ഷസന്റെ കോട്ടയില്‍ പോയി അവയെ തിരികെ കൊണ്ടുവരണം! ഈ ദൗത്യത്തില്‍ അവര്‍ക്ക് വിജയിക്കാനാകുമോ?തന്റെ ഇളയ സഹോദരന്‍ കണ്ണന്റെയും മറ്റ് ദേശവാസികളുടെയും സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍ പുറപ്പെടുന്ന രാജകുമാരന്‍ എന്ന കുട്ടിയുടെ […]

Posted inആരോഗ്യം

കൊവിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ അധികാരികള്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ചൈന, തായ്ലന്‍ഡ് എന്നി രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് മുമ്പാണ് ലോകത്ത് ആദ്യമായി കൊവിഡ് തരംഗമുണ്ടായത്. സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മെയ് 3 ന് അവസാനിച്ച ആഴ്ചയില്‍ 14,200 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരിൽ രണ്ട് പേർ പരിശീലനം നേടിയ പാകിസ്ഥാൻ പട്ടാളത്തിന്‍റെ കമാൻഡോകളാണെന്ന് പാക് മാധ്യമപ്രവർത്തകൻ അഫ്താബ് ഇഖ്ബാൽ. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഇഖ്ബാൽ തൽഹ അലി, ആസിം എന്നിവർ പാക് പൌരന്മാർ മാത്രമല്ല പാകിസ്ഥാൻ ആർമി കമാൻഡോ യൂണിറ്റിലെ സജീവ അംഗങ്ങളാണെന്നാണ് പാക് മാധ്യമപ്രവർത്തകൻ വ്യക്തമാക്കി. ലഷ്കർ-ഇ-തൊയ്ബയുമായും പാകിസ്ഥാൻ സൈന്യവുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ചാണ് വെളിപ്പെടുത്തൽ.   വെടിനിർത്തലിൽ ഇന്ത്യയുടെ കർശന നിലപാടിന് വഴങ്ങി പാകിസ്ഥാൻ. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്ന് പാക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരള-സാങ്കേതിക-ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി

കേരള സാങ്കേതിക, ഡിജിറ്റൽ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വ്യക്തമാക്കി. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാൽ തത്കാലം നിയമനത്തിൽ ഇടപെടുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. 2024 നവംബർ മാസത്തിലാണ് അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും നിയമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പാനലിന് […]