കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ അവഗണന നേരിട്ടെന്ന് ദളിത് യുവതി ബിന്ദു. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ലെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നുവെന്നും അവർ പറഞ്ഞു. തിരുവനന്തപുരം പേരൂര്‍ക്കടയിൽ ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ കുറ്റം […]
മെസി വരുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും വി. അബ്ദുറഹിമാൻ
ലിയോണൽ മെസി കേരളത്തിൽ വരുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. മെസിക്കും ടീമിനും കളിക്കാൻ കേരളത്തിൽ സൗകര്യങ്ങൾ ഉണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ അർജന്റീന കേരളത്തിൽ എത്തുമെന്നും എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അബ്ദുറഹിമാൻ വ്യക്തമാക്കി.
ഉപരാഷ്ട്രപതിക്കെതിരായ കോടതിയലക്ഷ്യ ഹർജി തള്ളി
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ കോടതി അലക്ഷ്യ ഹർജി സുപ്രീം കോടതി രജിസ്ട്രാർ തള്ളി. കേസെടുക്കുന്നതിൽ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാർ ഹര്‍ജി തള്ളിയത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ചതിനാണ് സുഭാഷ് തീക്കാടന്‍ ജഗ്ദീപ് ധന്‍കറിനെതിരെ ഹര്‍ജി നല്‍കിയത്. ജുഡീഷ്യറിക്കെതിരായ പരാമർശത്തിൽ നടപടി വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
പ്ലസ് ടു ഹയർ സെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്
പ്ലസ് ടു പരീക്ഷ ഫലം മെയ് 22 നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. അതോടൊപ്പം ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും […]
ഒരു പാർട്ടിയോടും പേരുകൾ ചോദിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു
ഒരു പാർട്ടിയോടും പേരുകൾ ചോദിച്ചിട്ടില്ലെന്നും പ്രതിനിധി സംഘത്തെ അയക്കുന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. രാഷ്ട്രീയ, ഭരണ മര്യാദയുടെ ഭാഗമായാണ് ആ നടപടി സ്വീകരിച്ചത് മികച്ച നേതാക്കളെയാണ് കോൺഗ്രസിൽ നിന്ന് സർക്കാർ തെരഞ്ഞെടുത്തത് പാർട്ടി അവരെ അവഗണിച്ചത് കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.
കശ്മീരിൽ ഭീകര ബന്ധമുളള 2 പേർ പിടിയിൽ
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകര ബന്ധമുളള രണ്ട് പേർ പിടിയിൽ. പിടിയിലായവരുടെ പക്കൽ നിന്നും 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കം ആയുധ ശേഖരം കണ്ടെടുത്തു. രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, 43 ലൈവ് റൗണ്ട് ഉൾപ്പെടെ മാരകമായ വസ്തുക്കൾ കണ്ടെടുത്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഷോപ്പിയാൻ പൊലീസ് പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | മെയ് 19, തിങ്കളാഴ്ച
◾https://dailynewslive.in/ കോഴിക്കോട്ട് പുതിയ ബസ് സ്റ്റാന്റിലെ വസ്ത്രവ്യാപാരശാലയിലുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയം. വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ ഷോപ്പിംഗ് കോംപ്ലക്സ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. തീ നിയന്ത്രണവിധേയമായെങ്കിലും അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും പൂര്‍ണമായും അണഞ്ഞിരുന്നില്ല. രാത്രി ഒന്‍പത് മണിയോടെ, ജെ.സി.ബി കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പടര്‍ന്ന ഉടനെ തന്നെ […]
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന് .ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. പാപ്പയുടെ കാർമികത്വത്തിലായിരിക്കും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാന. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് ഉൾപ്പെടെ നിരവധി ലോകനേതാക്കളാണ് പാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിരിക്കുന്നത്.
ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം
ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.
തപാൽ വോട്ട് തിരുത്തിയ വെളിപ്പെടുത്തൽ ഒരു പ്രസംഗ തന്ത്രമാണെന്ന് ജി സുധാകരന്‍
തപാൽ വോട്ട് തിരുത്തിയ വെളിപ്പെടുത്തൽ ഒരു പ്രസംഗ തന്ത്രമാണെന്ന് ജി സുധാകരന്‍.നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്.താൻ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്.വോട്ട് മാറി ചെയ്യുന്നത് അറിയാൻ കഴിയും എന്നാണ് പറഞ്ഞത്.എവിടെയാണ് അതിന് തെളിവുള്ളത് .തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണം.പോലിസ് പുലിവാൽ പിടിച്ചെന്നും അദ്ദേഹം പറഞ്ഞു
