ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകര ബന്ധമുളള രണ്ട് പേർ പിടിയിൽ. പിടിയിലായവരുടെ പക്കൽ നിന്നും 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കം ആയുധ ശേഖരം കണ്ടെടുത്തു. രണ്ട് പിസ്റ്റളുകൾ, നാല് ഗ്രനേഡുകൾ, 43 ലൈവ് റൗണ്ട് ഉൾപ്പെടെ മാരകമായ വസ്തുക്കൾ കണ്ടെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഷോപ്പിയാൻ പൊലീസ് പറഞ്ഞു.
കശ്മീരിൽ ഭീകര ബന്ധമുളള 2 പേർ പിടിയിൽ
