ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ കോടതി അലക്ഷ്യ ഹർജി സുപ്രീം കോടതി രജിസ്ട്രാർ തള്ളി. കേസെടുക്കുന്നതിൽ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാർ ഹര്‍ജി തള്ളിയത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമർശിച്ചതിനാണ് സുഭാഷ് തീക്കാടന്‍ ജഗ്ദീപ് ധന്‍കറിനെതിരെ ഹര്‍ജി നല്‍കിയത്. ജുഡീഷ്യറിക്കെതിരായ പരാമർശത്തിൽ നടപടി വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ഉപരാഷ്ട്രപതിക്കെതിരായ കോടതിയലക്ഷ്യ ഹർജി തള്ളി
