വളരെക്കാലം മുമ്പ്, ഒരു രാജ്യത്ത് ആര്‍ക്കും സ്വപ്നം കാണാന്‍ പറ്റാതെയായി! ഒരു ദിവസം പെട്ടെന്ന് അവരുടെ സ്വപ്നങ്ങളെല്ലാം അപ്രത്യക്ഷമായതുപോലെ! എല്ലാവരും ആശയക്കുഴപ്പത്തിലാവുകയും എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ച് പരിഭ്രമിക്കുകയും ചെയ്തു… ഒരുപാട് പരിശ്രമങ്ങള്‍ക്കൊടുവില്‍ ഒരു രാക്ഷസന് അവരുടെ സ്വപ്നങ്ങള്‍ കവര്‍ന്നെടുത്തതായി കണ്ടെത്താനായി! നഷ്ടപ്പെട്ട സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍, ആരെങ്കിലും മലമുകളിലെ രാക്ഷസന്റെ കോട്ടയില്‍ പോയി അവയെ തിരികെ കൊണ്ടുവരണം! ഈ ദൗത്യത്തില്‍ അവര്‍ക്ക് വിജയിക്കാനാകുമോ?തന്റെ ഇളയ സഹോദരന് കണ്ണന്റെയും മറ്റ് ദേശവാസികളുടെയും സ്വപ്നങ്ങള്‍ വീണ്ടെടുക്കാന്‍ പുറപ്പെടുന്ന രാജകുമാരന് എന്ന കുട്ടിയുടെ ആവേശകരമായ സാഹസികയാത്രയുടെ കഥയാണ് ‘ആകാശപ്പന്ത്’. മാന്ത്രികദേശങ്ങളും സംസാരിക്കുന്ന മൃഗങ്ങളുമുള്ള കഥ. കുട്ടികളുടെ ഭാവനയെ ആകാശത്തോളം വിശാലമാക്കുന്ന രചന… ‘ആകാശപന്ത്’. നന്ദന്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.
ആകാശപന്ത്
