വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരള സർക്കാരിന്റെ നിർണായ നീക്കം.കേന്ദ്ര സർക്കാരിന്‍റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരളവും തീരുമാനിച്ചു. നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷി ചേരാൻ ഉടൻ അപേക്ഷ നൽകുമെന്നാണ് വ്യക്തമാകുന്നത്. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകൾ കേട്ടിരുന്നത്. നിയമഭേദഗതി സ്റ്റേ ചെയ്യണം എന്ന അപേക്ഷയിൽ കൂടുതൽ വാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സ്ഥാനമൊഴിയും മുന്നേ കേസ് പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിശ്ചയിച്ചത്. […]
താൻ ബിജെപിയിലേക്ക് പോകില്ല, രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കുമെന്നും ശശി തരൂർ പറഞ്ഞു
താൻ ബിജെപിയിലേക്ക് പോകില്ല, രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കുമെന്നും ശശി തരൂർ പറഞ്ഞു. ബിജെപിയിലേക്ക് പോകും എന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും? രാജ്യത്തിനായി എന്തു സേവനത്തിനും തയ്യാർ. രാജ്യത്തിനായി തൻറെ കഴിവ് സർക്കാർ ഉപയോഗിക്കുന്നു എങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ശശി തരൂരിന് കേന്ദ്രസർക്കാർ പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം.
ശശി തരൂരിനെ എംപിയാക്കിയത് പാവപ്പെട്ട ജനങ്ങളാമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
ശശി തരൂരിനെ എംപിയാക്കിയത് പാവപ്പെട്ട ജനങ്ങളാമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സ്ഥാനമാനങ്ങൾ ലഭിക്കുമ്പോൾ സ്വന്തം പാർട്ടിയെ കൂടി ശശി തരൂർ ശ്രദ്ധിക്കണം. പാർട്ടിയുടെ നിയന്ത്രണത്തിലാകാൻ ശശി തരൂർ തയ്യാറാകണം. പാർട്ടി വലയത്തിന് പുറത്തേക്ക് ശശി തരൂർ പോകരുതെന്നാണ് അഭിപ്രായം. വലയത്തിനു പുറത്തു പോയി പ്രവർത്തിക്കുമ്പോൾ പല അഭിപ്രായങ്ങൾ വരും. ശശി തരൂർ വിവാദത്തിൽ ഒരു ക്ഷീണവും കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹയർ സെക്കണ്ടറി അധ്യാപക ട്രാന്‍സ്‌ഫറിൽ കെഎടി വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി
ഹയർ സെക്കണ്ടറി അധ്യാപക ട്രാന്‍സ്‌ഫറിൽ കെഎടി വിധി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരുടെ 2025-26 ലെ ജനറല്‍ ട്രാന്‍സ്ഫര്‍ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. നാളെ മുതൽ പ്രൊവിഷണല്‍ ലിസ്റ്റ് ട്രാന്‍സ്ഫര്‍ പോര്‍ട്ടലില്‍ കൈറ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ജനറൽ ട്രാന്‍സ്ഫർ പ്രക്രിയ അട്ടിമറിക്കുന്നതിനായി ചില നിക്ഷിപ്ത താല്പര്യക്കാര്‍ കാലങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ശക്തമായ നടപടികളിലൂടെത്തന്നെ […]
സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ച് എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചു. വിവിധ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ 0.20 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. മുതിര്‍ന്നവരുടെ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ പലിശനിരക്ക് മെയ് 16 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷത്തെ എഫ്ഡികള്‍ക്ക് ഇനി 6.5 ശതമാനമാണ് പലിശ. എസ്ബിഐ തുടര്‍ച്ചയായി രണ്ടാം മാസമാണ് എഫ്ഡി നിരക്കുകള്‍ കുറയ്ക്കുന്നത്. എസ്ബിഐ അതിന്റെ പ്രത്യേക എഫ്ഡി പദ്ധതിയായ അമൃത് കലാഷിന്റെ പലിശ നിരക്കും 0.20 ശതമാനം കുറച്ചിട്ടുണ്ട്. 444 […]
‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്‍’ ട്രെയിലര്‍
ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്‍’ ട്രെയിലര്‍ എത്തി. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെണ്‍കുട്ടിയായി അനശ്വര രാജന്‍ എത്തുന്നു. ചിത്രം മേയ് 23 ന് തിയറ്ററുകളില്‍ എത്തും. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അര്‍ജുന്‍ ടി സത്യന്‍ ആണ്. ഡയാന ഹമീദ്, റോസിന്‍ ജോളി, ബൈജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, […]
‘നരിവേട്ട’ പാന്‍ ഇന്ത്യന്‍ റിലീസിന്
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള റിലീസായി എത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍, ഗാനങ്ങള്‍ എന്നിവയെല്ലാം സൂപ്പര്‍ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാന്‍ ഇന്ത്യന്‍ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴില്‍ എ ജി എസ് എന്റര്‍ടൈന്‍മെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കില്‍ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയില്‍ വൈഡ് ആംഗിള്‍ മീഡിയ […]
യമഹ സ്‌കൂട്ടറുകള്‍ക്ക് പത്ത് വര്‍ഷം വാറന്റി!
ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ജാപ്പനീസ് ബ്രാന്‍ഡായ യമഹ ഇതിന്റെ ഭാഗമായി ഒരു വമ്പന്‍ ഓഫര്‍ മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇനിമുതല്‍ പത്ത് വര്‍ഷത്തെ വാറന്റി ലഭിക്കും. ഇതില്‍ രണ്ട് വര്‍ഷത്തെ വാറന്റിയും എട്ട് വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റിയും ഉള്‍പ്പെടുന്നു. ആദ്യ ഉപഭോക്താവ് വാഹനം വില്‍പന നടത്തിയാലും ഈ വാറന്റി പൂര്‍ണ്ണമായും ബൈക്കിന്റെ രണ്ടാമത്തെ ഉടമയ്ക്ക് ലഭിക്കും. ഫാസിനോ 125 എഫ്.ഐ, റെ ഇസെഡ് ആര്‍ എഫ്.ഐ, ഏറോക്‌സ് 155 […]
ഉടല്‍മുനമ്പ്
മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളില്‍ ഏറെയും വിചിത്രസങ്കീര്‍ണ്ണങ്ങളാണ്. അകപ്പെട്ടവര്‍ക്കോ അകംപെട്ടവര്‍ക്കോപോലും അതിന്റെ കുരുക്കഴിച്ചെടുക്കുക പ്രയാസം. പുറത്തുനിന്ന് നോക്കുന്നതുപോലെയല്ല അവയൊന്നും. സവിശേഷമായ അക്കങ്ങളാലും ദുരൂഹമായ വിരല്‍നീക്കങ്ങളാലുമാത്രം തുറപ്പെടുന്ന പൂട്ടുകളിലാണ് മിക്കതും. ചിലതെങ്കിലും രക്തമിറ്റിച്ചുമാത്രം തുറക്കാവുന്നതുമാണ്. ഇവിടെ പാടെ പുട്ടിപ്പോയ മിഴികള്‍ പരല്‍പേരില്‍ തുറക്കുകയാണ് രണ്ട് സ്ത്രീകള്‍. ചെന്നെത്തുന്നത് ലഹരിപിടിപ്പിക്കുന്ന നിത്യവിഷാദിയായ പ്രണയത്തിന്റെ പ്രഹേളികയില്‍. സ്വയം തെളിഞ്ഞുകാണുന്ന കണ്ണാടിത്തുരുത്തില്‍. പ്രണയവിരഹങ്ങള്‍ നിണസമാനമായൊഴുകുന്ന ഉദ്യേഗത്തിന്റെ മഞ്ഞുമൂടിയ വന്യജീവിതങ്ങളിലേക്ക്, ഇരുണ്ട മനോമണ്ഡലങ്ങളിലേക്ക് വായനക്കാരെ വലിച്ചിടുന്നു. ‘ഉടല്‍മുനമ്പ്’. ശിവപ്രസാദ് പി. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 189 രൂപ. […]
പ്രത്യുല്‍പാദന പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി
ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡി, പ്രത്യുല്‍പാദന ആരോഗ്യത്തില്‍ വളരെ ആഴത്തിലുള്ള പങ്കാണ് വഹിക്കുന്നത്. എല്ലുകളുടെ ആരോഗ്യത്തിന് മാത്രമല്ല പ്രത്യുല്‍പാദന പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി ഒരുപോലെ പ്രധാനമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ, അണ്ഡം, ബീജം എന്നിവയുടെ ഉത്പാദനം, ഭ്രൂണത്തിന്റെ ഗുണനിലവാരം, ഇംപ്ലാന്റേഷനെ പിന്തുണയ്ക്കാനുള്ള ഗര്‍ഭാശയത്തിന്റെ കഴിവ് എന്നിവയെയും തടസ്സപ്പെടുത്താം. ഇന്ത്യന്‍ സ്ത്രീകളില്‍ 64 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡി കുറവുണ്ടെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് റീപ്രൊഡക്ഷന്‍, കണ്‍ട്രെസെപ്ഷന്‍, […]
