ഇന്ദ്രജിത്ത് സുകുമാരന്‍, അനശ്വര രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്’ ട്രെയിലര്‍ എത്തി. കല്യാണ വേഷത്തില്‍ ഒളിച്ചോടുന്ന പെണ്‍കുട്ടിയായി അനശ്വര രാജന് എത്തുന്നു. ചിത്രം മേയ് 23 ന് തിയറ്ററുകളില്‍ എത്തും. ഹൈലൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അര്ജുന് ടി സത്യന് ആണ്. ഡയാന ഹമീദ്, റോസിന് ജോളി, ബൈജു പപ്പന്, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, മനോഹരി ജോയ്, ജിബിന്‍ ഗോപിനാഥ്, ലയ സിംപ്സണ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാബു ആര്, ഛായാഗ്രാഹണം പ്രദീപ് നായര്‍, എഡിറ്റര്‍ സോബിന്‍ കെ. സോമന്, ടീസര്‍ കട്ട് സോനു ആര്, സംഗീതവും പശ്ചാത്തല സംഗീതവും പി.എസ്. ജയഹരി.
‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്’ ട്രെയിലര്‍
