Posted inബിസിനസ്സ്

ടെലികോം കമ്പനികളുടെ കുടിശ്ശിക എഴുതിത്തള്ളില്ല!

പ്രമുഖ ടെലികോം കമ്പനികളുടെ ക്രമീകരിച്ച മൊത്ത വരുമാന കുടിശ്ശികയുമായി ബന്ധപ്പെട്ട പലിശ, പിഴ എന്നിവ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി. വോഡഫോണ്‍, എയര്‍ടെല്‍, ടാറ്റ ടെലിസര്‍വീസസ് തുടങ്ങിയ ടെലികോം കമ്പനികളാണ് കോടതിയെ സമീപിച്ചത്. നിലനില്‍പ്പ് ഉറപ്പാക്കാന്‍ 45,000 കോടിയിലധികം രൂപയുടെ എജിആറുമായി ബന്ധപ്പെട്ട ബാധ്യതകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യവുമായാണ് വി.ഐ കോടതിയില്‍ എത്തിയത്. കമ്പനിയുടെ ഏകദേശം 20 കോടി ഉപയോക്താക്കളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമെന്നും വി.ഐ പറഞ്ഞു. സ്‌പെക്ട്രം, എജിആര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 1.19 […]

Posted inടെക്നോളജി

ഗൂഗ്ള്‍ ക്രോം പഴയ വേര്‍ഷനുകളില്‍ സുരക്ഷാ മുന്നറിയിപ്പ്!

ഗൂഗ്ള്‍ ക്രോമിന്റെ ചില പഴയ വേര്‍ഷനുകളില്‍ സുരക്ഷ പ്രശ്‌നമെന്ന മുന്നറിയിപ്പുമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയം. തട്ടിപ്പുകാര്‍ക്ക് കമ്പ്യൂട്ടറിന്റെ നിയന്ത്രണം വിദൂരങ്ങളില്‍നിന്ന് കൈവശപ്പെടുത്താന്‍ വഴിയൊരുക്കുന്ന സുരക്ഷ പ്രശ്‌നം കണ്ടെത്തിയെന്നാണ്, മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പു നല്‍കുന്നത്. വിന്‍ഡോസ്, മാക്, ലിനക്‌സ് ഒ.എസുകളെല്ലാം ഭീഷണിയിലാണെന്നും ക്രോം ഉപയോഗിക്കുന്നവര്‍ അടിയന്തരമായി അവ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നു. ലിനക്‌സില്‍ 136.0.7103.113നും വിന്‍ഡോസിലും മാകിലും 136.0.7103.113 അല്ലെങ്കില്‍ 136.0.7103.114നും മുമ്പുള്ള വേര്‍ഷനുകളാണ് അപായഭീഷണിയിലെന്നും അറിയിപ്പില്‍ പറയുന്നു.  

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

വാഗ അതിർത്തിയിൽ അടക്കം മൂന്നിടങ്ങളിൽ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ഗേറ്റുകൾ അടച്ചിട്ട് വീണ്ടും തുടങ്ങി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 9-നാണ് വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ബിഎസ്എഫ് നിർത്തിവച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അതിർത്തിയിൽ സമാധാനം തുടരുന്ന സാഹചര്യത്തിലാണ് ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങിയത്. പക്ഷേ, ഗേറ്റുകൾ അടച്ചിട്ട നിലയിലായിരിക്കുമെന്ന് മാത്രം.   രാഹുൽ ഗാന്ധി സംസാരിക്കുന്നത് പാകിസ്ഥാൻ ഭാഷയെന്ന് ബിജെപി […]

Posted inവിനോദം

‘ചിന്ന ചിന്ന ആസൈ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വന്‍ വിജയം കരസ്ഥമാക്കിയ റോജ എന്ന ചിത്രം റിലീസ് ചെയ്ത് 35 വര്‍ഷങ്ങള്‍ക്കു ശേഷം മണിരത്നം തന്റെ ചിത്രത്തിലെ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗാനത്തിന്റെ പേരില്‍ ഇറങ്ങാന്‍ പോകുന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മധുബാല – ഇന്ദ്രന്‍സ് കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘ചിന്ന ചിന്ന ആസൈ’ എന്നാണ്. മലയാളത്തില്‍ കുറെ വര്‍ഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തില്‍ മധുബാല അഭിനയിക്കുന്നത്. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ബാബുജി പ്രൊഡക്ഷന്‍സിന്റെ […]

Posted inവിനോദം

‘രാമായണ’ത്തിനായി എ.ആര്‍.റഹ്മാനും ഹാന്‍സ് സിമ്മറും

ഇന്ത്യന്‍ സിനിമയൊന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാമായണ’. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമ്പോള്‍ സീതയാകുന്നത് സായ് പല്ലവിയാണ്. രാവണന്റെ വേഷം യാഷും കൈകാര്യം ചെയ്യുന്നു. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ രാമായണയ്ക്ക് വേണ്ടി എ.ആര്‍.റഹ്മാനും ജര്‍മ്മന്‍ സംഗീതഞ്ജന്‍ ഹാന്‍സ് സിമ്മറും കൈകോര്‍ക്കുമെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് നമിത് മല്‍ഹോത്ര. ഹാന്‍സ് സിമ്മറും ഓസ്‌കര്‍ ജേതാവാണ്. ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍, […]

Posted inഓട്ടോമോട്ടീവ്

ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്ത് ടൊയോട്ട ഗ്ലാന്‍സ

മുന്‍നിര ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട 2025 മെയ് മാസത്തില്‍ അവരുടെ ജനപ്രിയ ഹാച്ച്ബാക്ക് ഗ്ലാന്‍സയില്‍ ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍, ടൊയോട്ട ഗ്ലാന്‍സ വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 1.03 ലക്ഷം രൂപ വരെ ലാഭിക്കാം. ഏറ്റവും ഉയര്‍ന്ന കിഴിവ് 2024 മോഡല്‍ ടൊയോട്ട ഗ്ലാന്‍സയിലാണ് വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട ഗ്ലാന്‍സയ്ക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ പരമാവധി 90 ബിഎച്പി കരുത്തും 113 എന്‍എം പീക്ക് ടോര്‍ക്കും […]

Posted inപുസ്തകങ്ങൾ

ആരണ്യകാണ്ഡം

”വഴിതെളിക്കാന്‍ മുന്‍ഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകള്‍ക്ക് ഒരേ സ്വഭാവമാണെന്നാണ് എന്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കള്‍ക്ക് നടുവില്‍ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയില്‍ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കല്‍ ഓഫീസറിലേക്കുള്ള വളര്‍ച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്തമാണ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മതില്‍ക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയില്‍ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിന്റെ നാള്‍വഴികളെക്കുറിച്ചാണ് ഈ […]

Posted inആരോഗ്യം

അത്താഴം മുടക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവിനെ ബാധിക്കും

ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തെക്കാള്‍ ഏറെ ദോഷമേ ചെയ്യൂ എന്ന് ആരോഗ്യ വിദഗ്ധര്‍. ചിലര്‍ക്ക് ഇത് പെട്ടെന്നുള്ള ഫലം തരാമെങ്കിലും ഈ വഴി അത്ര സുസ്ഥിരമല്ലെന്നും പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രാത്രിയില്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് അളവില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കും. ഇത് ശരീരത്തിന് വിറയലും സമ്മര്‍ദ്ദവും ഉണ്ടാക്കാം. മാത്രമല്ല വിശക്കുമ്പോള്‍ ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉത്പാദനവും വര്‍ധിക്കും. ഇത് ശരീരത്തിന്റെ ചയാപചയവും മെല്ലെയാക്കും. ഇനി ഭക്ഷണം കിട്ടാന്‍ സാധ്യതയില്ലെന്ന് കരുതുന്ന […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൂന്നിടങ്ങളിൽ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ഗേറ്റുകൾ അടച്ചിട്ട് വീണ്ടും തുടങ്ങി

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 9 ന് വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ബിഎസ്എഫ് നിർത്തിവച്ചിരുന്നു എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അതിർത്തിയിൽ സമാധാനം തുടരുന്ന സാഹചര്യത്തിൽ വാഗ അതിർത്തിയിൽ അടക്കം മൂന്നിടങ്ങളിൽ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകൾ ഗേറ്റുകൾ അടച്ചിട്ട് വീണ്ടും തുടങ്ങി. പക്ഷേ, ഗേറ്റുകൾ അടച്ചിട്ട നിലയിലായിരിക്കുമെന്ന് മാത്രം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുല്‍ ഗാന്ധിയേയും അസിം മുനീറിനേയും ചേർത്തുള്ള ചിത്രവുമായി അമിത് മാളവ്യ

രാഹുൽ ഗാന്ധി സംസാരിക്കുന്നത് പാകിസ്ഥാൻ ഭാഷയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. എത്ര ഇന്ത്യൻ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ചോദിക്കുന്ന രാഹുലിന്  പാക് വിമാനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ലെന്നും  പാകിസ്ഥാന്‍റെ  പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്ഥാനാണോ രാഹുലിന്‍റെ  ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന്‍റേറെയും അസിം മുനീറിന്‍റേയും മുഖം ചേർത്തുള്ള ചിത്രവും അദ്ദേഹം പുറത്ത് വിട്ടു.