”വഴിതെളിക്കാന്‍ മുന്‍ഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവര്‍ഗ്ഗ കുടുംബത്തില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകള്‍ക്ക് ഒരേ സ്വഭാവമാണെന്നാണ് എന്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കള്‍ക്ക് നടുവില്‍ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയില്‍ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കല്‍ ഓഫീസറിലേക്കുള്ള വളര്‍ച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്തമാണ്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മതില്‍ക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയില്‍ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിന്റെ നാള്‍വഴികളെക്കുറിച്ചാണ് ഈ പുസ്തകം. അതോടൊപ്പം ഞാന്‍ ഏറെ ഇഷ്ടപ്പെട്ട് നടത്തിയ വനയാത്രകളും എന്റെ സൗഹൃദങ്ങളുമൊക്കെ കഥകള്‍ക്കിടയിലൂടെ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.” ‘ആരണ്യകാണ്ഡം’. ഡോ. പ്രശോഭ് ഈനോസ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 332 രൂപ.
ആരണ്യകാണ്ഡം
