ഇന്ത്യന്‍ സിനിമയൊന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാമായണ’. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമ്പോള്‍ സീതയാകുന്നത് സായ് പല്ലവിയാണ്. രാവണന്റെ വേഷം യാഷും കൈകാര്യം ചെയ്യുന്നു. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ രാമായണയ്ക്ക് വേണ്ടി എ.ആര്.റഹ്മാനും ജര്‍മ്മന്‍ സംഗീതഞ്ജന്‍ ഹാന്‍സ് സിമ്മറും കൈകോര്‍ക്കുമെന്ന് വെളിപ്പെടുത്തി നിര്‍മാതാവ് നമിത് മല്‍ഹോത്ര. ഹാന്‍സ് സിമ്മറും ഓസ്കര് ജേതാവാണ്. ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. രണ്ട് ഭാഗങ്ങളിലായി എത്തുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയറ്ററുകളില്‍ എത്തും. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ ‘ഹനുമാനെ’ അവതരിപ്പിക്കുന്നത്.
‘രാമായണ’ത്തിനായി എ.ആര്.റഹ്മാനും ഹാന്‍സ് സിമ്മറും
