ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സൈന്യം വൈദഗ്ധമുള്ളൊരു സർജനെ പോലെ പ്രവർത്തിച്ചു. ഭീകരവാദികളുടെ വേര് നോക്കി ആയുധങ്ങൾ പ്രയോഗിച്ചുവെന്നായിരുന്നു രാജ്നാഥ് സിംഗിന്റെ പരാമര്‍ശം. ക്ഷേത്രങ്ങളും ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി. പാക് സൈനിക കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ലക്നൗവിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
ഇന്ത്യയിലെ ഐഫോണ്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നു
ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടയിലും രാജ്യത്തെ ഐഫോണ്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നു. ഐഫോണുകളുടെ പ്രധാന നിര്‍മാതാക്കളായ തായ്വാനീസ് കമ്പനി ഹോന്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ഇന്ത്യയില്‍ 1.5 ബില്യന്‍ ഡോളര്‍ (ഏകദേശം 12,860 കോടി രൂപ) നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോക്സ്‌കോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്തമായ കമ്പനിയാണ് ഹോന്‍ ഹായ്. സിംഗപ്പൂരിലെ സബ്സിഡിയറി കമ്പനി വഴിയാണ് നിക്ഷേപമെന്ന് ഓഹരി വിപണിയിലെ ഫയലിംഗില്‍ കമ്പനി അറിയിച്ചു. യു.എസില്‍ ആപ്പിളിന് നിര്‍മാണ യൂണിറ്റുകള്‍ […]
‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ ചിത്രത്തിന്റെ ട്രെയ്‌ലര്‍
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തി. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ മിന്നല്‍ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. ധ്യാനിന്റെ കരിയറിലെ വേറിട്ട ചിത്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളില്‍ എത്തുക. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ്. പ്രേം അക്കുടി, ശ്രായന്തി […]
‘നരിവേട്ട’ ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’ തിയറ്ററുകളിലെത്താന്‍ ഇനി മൂന്ന് ദിവസം മാത്രം. മെയ് 23 വെള്ളിയാഴ്ച ആഗോള റിലീസായി നരിവേട്ട തിയറ്ററുകളില്‍ എത്തും. അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും പുറത്ത് ഇറങ്ങുന്നുണ്ട്. ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍ നടന്‍ ടൊവിനോ തോമസ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. ബിഗ് […]
ഹോണ്ട റിബല്‍ 500ന്റെ ബുക്കിങ് ആരംഭിച്ചു
ക്രൂസര്‍ മോട്ടോര്‍ സൈക്കിള്‍ ഹോണ്ട റിബല്‍ 500ന്റെ ബുക്കിങ് ആരംഭിച്ച് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ. തിരഞ്ഞെടുത്ത ഹോണ്ടയുടെ ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ബുക്കിങ് നടത്താനാവുക. 5.12 ലക്ഷം രൂപ(എക്സ് ഷോറൂം) മുതല്‍ വിലയുള്ള റിബല്‍ 500 ഗുരുഗ്രാം, മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ജൂണ്‍ മുതല്‍ തന്നെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും. പരമ്പരാഗത ക്രൂസര്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്നും കടമെടുത്തിട്ടുള്ള രൂപകല്‍പനയാണ് ഹോണ്ട റിബല്‍ 500ന്. സ്റ്റാന്‍ഡേഡ് മോഡല്‍ മാത്രമാണ് […]
വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്.
തനിക്കല്ലാതെ, അതേ ദൃഷ്ടിദോഷമുള്ള, അതേ മനഃദൈര്‍ഘ്യമുള്ള മറ്റൊരാള്‍ക്കുമാത്രം പാകമാവുന്ന കാഴ്ചകള്‍… തനിച്ചായിപ്പോയ ആരോ, ഏതോ നിശ്ശബ്ദതയില്‍ ആണ്ടുപോയ ആരോ സുബീഷിന്റെ കവിതകളില്‍ അവനവനെ വായിക്കും. ഏകാന്തതയുടെ റിപ്പബ്ലിക്കിനോടാണ് സുബീഷ് തെക്കൂട്ടിന് മമത. കവിതയിലുടനീളം തനിച്ചുനിന്നുള്ള എതിരിടലിന്റെ, പോരാട്ടമെന്നു തോന്നിക്കുന്ന കീഴടങ്ങലുകളുടെ, അപ്പോള്‍പ്പോലുമുള്ള നിസ്സംഗതകളുടെ വൈകാരികമായ ആവിഷ്‌കാരമാണ് ഈ മനുഷ്യന് കവിത. ‘നദി കെ കിനാരെ’ എന്നതുപോലെ കവിതയുടെ അരികുചാരി ജീവിതത്തില്‍ നിവര്‍ന്നുനില്‍ക്കാന്‍ ഇയാള്‍ ഇഷ്ടപ്പെടുന്നു. സുബീഷ് തെക്കൂട്ടിന്റെ പുതിയ കവിതാസമാഹാരം. ‘വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്.’. മാതൃഭൂമി. വില 127 […]
ചില പാനീയങ്ങള്‍ അല്‍ഷിമേഴ്സ് സാധ്യത വര്‍ദ്ധിപ്പിക്കും
അല്‍ഷിമേഴ്സ് സാധ്യത കൂട്ടുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില പാനീയങ്ങള്‍ അല്‍ഷിമേഴ്സ് രോഗ സാധ്യത വര്‍ദ്ധിപ്പിച്ചേക്കാമെന്ന് നാഡീ ശാസ്ത്രജ്ഞനായ റോബര്‍ട്ട് ഡബ്ല്യു.ബി. ലവ് പറയുന്നു. ഇടയ്ക്കിടെ കഴിക്കുന്നത് പോലും ദീര്‍ഘകാല ദോഷത്തിന് കാരണമാകും. ഇത് ഓര്‍മ്മക്കുറവിനെക്കുറിച്ച് മാത്രമല്ല മൊത്തത്തിലുള്ള രോഗപ്രതിരോധശേഷിയെയും ബാധിക്കാം. ഡയറ്റ് ഡോഡ പൊതുവെ ആരോഗ്യത്തിന് നല്ലതല്ല. കൃത്രിമമായി മധുരം ചേര്‍ത്ത പാനീയം ദിവസവും ഒരു തവണയെങ്കിലും കുടിക്കുന്നവരില്‍ അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള പക്ഷാഘാതവും ഡിമെന്‍ഷ്യയും ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. അസ്പാര്‍ട്ടേം, സുക്രലോസ് തുടങ്ങിയ […]
കേരളത്തിന്റെ ഇന്റര്‍നെറ്റ് കണക്ഷൻ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍
കേരളത്തിന്റെ ഇന്റര്‍നെറ്റ് കണക്ഷൻ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെഫോണ്‍ എത്തിയത്. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് കെഫോണ്‍ പരിശ്രമം.ആകെ 3800 ലോക്കല്‍ നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാര്‍ കണക്ഷനുകള്‍ നല്‍കാനായി കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ആശാവർക്കർമാർ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോൾ സമരക്കാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി
ആശാവർക്കർമാർ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോൾ സമരക്കാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി. സർക്കാറിന്‍റെ പിടിവാശിയിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി. സമരക്കാർ നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.സമരപ്പന്തലിൽ 100 പന്തം കൊളുത്തിയാണ് ആശാ പ്രവർത്തകർ ഇന്ന് പ്രതിഷേധിച്ചത്. ആശമാരുടെ ധർമ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലിൽ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് […]
അടുത്ത 48 മണിക്കൂറിനകം ഗാസയിൽ 14,000 കുട്ടികൾ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ
അടുത്ത 48 മണിക്കൂറിനകം ഗാസയിൽ 14,000 കുട്ടികൾ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ഗാസയിലേക്ക് സഹായവുമായി എത്തിയ വാഹനങ്ങളെ 11 മാസം അതിർത്തിയിൽ തടഞ്ഞ ഇസ്രയേൽ നിലവിൽ പരിമിതമായ സഹായം മാത്രമേ പലസ്തീൻ ഭൂപ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ. അത് തന്നെ അമേരിക്കയും കാനഡയും ഫ്രാൻസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദത്തിന് ശേഷവും.ഗാസയിലെ മാനുഷിക സഹായങ്ങൾ നിഷേധിക്കുന്ന ഇസ്രയേൽ നടപടിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ശക്തമായ നിലപാടുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ അധികൃതരുടെ […]
