കേരളത്തിന്റെ ഇന്റര്നെറ്റ് കണക്ഷൻ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള് നല്കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെഫോണ് എത്തിയത്. ഡിജിറ്റല് ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യം മുന്നിര്ത്തി ഇന്റര്നെറ്റ് സാക്ഷരതയില് മുന്നില് നില്ക്കുന്ന കേരളത്തില് എല്ലാവര്ക്കും ഇന്റര്നെറ്റ് എത്തിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം പൂര്ത്തീകരിക്കാനാണ് കെഫോണ് പരിശ്രമം.ആകെ 3800 ലോക്കല് നെറ്റുവര്ക്ക് പ്രൊവൈഡര്മാര് കണക്ഷനുകള് നല്കാനായി കെഫോണുമായി സഹകരിച്ച് പ്രവര്ത്തിക്കുന്നുണ്ട്.
കേരളത്തിന്റെ ഇന്റര്നെറ്റ് കണക്ഷൻ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്
