ആശാവർക്കർമാർ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോൾ സമരക്കാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി. സർക്കാറിന്റെ പിടിവാശിയിൽ പ്രതിഷേധിച്ച് നൂറു പന്തങ്ങൾ കൊളുത്തി ആശാവർക്കർമാർ തലസ്ഥാനത്ത് പ്രതിഷേധ ജ്വാല നടത്തി. സമരക്കാർ നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.സമരപ്പന്തലിൽ 100 പന്തം കൊളുത്തിയാണ് ആശാ പ്രവർത്തകർ ഇന്ന് പ്രതിഷേധിച്ചത്. ആശമാരുടെ ധർമ്മ സമരത്തിന് കേരള മനസാക്ഷിയുടെ പിന്തുണയുണ്ടെന്നും സര്ക്കാര് കാണിക്കുന്ന ക്രൂരത ജനം സഹിക്കില്ലെന്നും സമര പന്തലിൽ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
ആശാവർക്കർമാർ നടത്തുന്ന സമരം 100 ദിവസം പിന്നിടുമ്പോൾ സമരക്കാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി
