ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഭീഷണിക്കിടയിലും രാജ്യത്തെ ഐഫോണ്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നു. ഐഫോണുകളുടെ പ്രധാന നിര്‍മാതാക്കളായ തായ്വാനീസ് കമ്പനി ഹോന്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി കമ്പനി ഇന്ത്യയില്‍ 1.5 ബില്യന്‍ ഡോളര്‍ (ഏകദേശം 12,860 കോടി രൂപ) നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഫോക്സ്കോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്തമായ കമ്പനിയാണ് ഹോന്‍ ഹായ്. സിംഗപ്പൂരിലെ സബ്സിഡിയറി കമ്പനി വഴിയാണ് നിക്ഷേപമെന്ന് ഓഹരി വിപണിയിലെ ഫയലിംഗില്‍ കമ്പനി അറിയിച്ചു. യു.എസില്‍ ആപ്പിളിന് നിര്‍മാണ യൂണിറ്റുകള്‍ ഇല്ല. എന്നാല്‍ അടുത്ത നാല് വര്‍ഷം കൊണ്ട് യു.എസില്‍ 500 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്നും കൂടുതല്‍ പേരെ ജോലിക്ക് എടുക്കുമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. ചൈനീസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് യു.എസ് ഇനിയും തീരുവ ചുമത്താനുള്ള സാധ്യതയുള്ളതിനാല്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാനാണ് ഹോന്‍ ഹായ്യുടെ തീരുമാനം. ആകെയുള്ളതില്‍ 70-80 ശതമാനം ഐഫോണുകളും നിലവില്‍ തമിഴ്നാട്ടിലാണ് നിര്‍മിക്കുന്നത്.
ഇന്ത്യയിലെ ഐഫോണ്‍ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നു
