Posted inലേറ്റസ്റ്റ്

എംപി ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു

എംപി ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിലാണ് രണ്ടാഴ്ചയോളം നീളുന്ന പര്യടനം. നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി അറിയാതെയാണ് തരൂരിന്റെ യാത്ര. ഇതുവരെയും കോൺഗ്രസ് നേതൃത്വത്തോട് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ചൈന പാകിസ്ഥാന് നൽകുമെന്ന് റിപ്പോർട്ട്

40 ഷെൻയാങ് ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ചൈന പാകിസ്ഥാന് നൽകുമെന്ന് റിപ്പോർട്ട്. ഇതോടെ, സ്റ്റെൽത്ത് സാങ്കേതികവിദ്യ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ഉൾപ്പെടും. നിലവിൽ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളൊന്നുമില്ലാത്ത ഇന്ത്യൻ വ്യോമസേന (IAF), തദ്ദേശീയ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) സ്വന്തമായി നിർമിച്ച് സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് വർഷങ്ങളെടുക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ-ഗവർണ്ണർ പോര് മുറുകുന്നതിനിടെ നിയമ നടപടിക്കും നീക്കം

ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ-ഗവർണ്ണർ പോര് മുറുകുന്നതിനിടെ നിയമ നടപടിക്കും നീക്കം. രാജ്ഭവൻ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമ നടപടി നേരിടാനാണ് സർക്കാർ നീക്കം. നിയമ സാധ്യത പരിശോധിക്കാൻ സർക്കാർ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സർക്കാർ നിലപാട് രാജ് ഭവനെ അറിയിക്കും.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 20, വെള്ളിയാഴ്ച

◾https://dailynewslive.in/ ഭാരതാംബ ചിത്രം മാറ്റില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവര്‍ണര്‍. ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ കൂടുതല്‍ ആലോചനയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു. ◾https://dailynewslive.in/ ഗവര്‍ണറുടെ ചുമതലകള്‍ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍ […]

Posted inബിസിനസ്സ്

ബിസിനസ് ജെറ്റുകള്‍ നിര്‍മിക്കാന്‍ അനില്‍ അംബാനി

അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും ചേര്‍ന്ന് ഇന്ത്യയില്‍ ‘ഫാല്‍കണ്‍ 2000’ ബിസിനസ് ജെറ്റുകള്‍ നിര്‍മിക്കും. റിലയന്‍സ് ഇന്‍ഫ്രയുടെ ഉപകമ്പനിയായ റിലയന്‍സ് എയറോസ്ട്രക്ചര്‍ ലിമിറ്റഡും ഡാസോ ഏവിയേഷനും ചേര്‍ന്നാണ് ബിസിനസ് ജെറ്റുകള്‍ നിര്‍മിക്കുകയെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യക്തമാക്കി. ലോക വിപണിയിലേക്കായി ബിസിനസ് ജെറ്റ് വിമാനങ്ങള്‍ നിര്‍മിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി മാറുകയുമാണ് ഇതുവഴി ഇന്ത്യ. നിലവില്‍ യുഎസ്, ബ്രസീല്‍, ഫ്രാന്‍സ്, കാനഡ എന്നിവ മാത്രമാണ് ഈ പട്ടികയിലുള്ളത്. […]

Posted inടെക്നോളജി

ജെമിനിയില്‍ ഇനി വീഡിയോ അപ് ലോഡ് ചെയ്യാം

ജെമിനി ആപ്ലിക്കേഷനില്‍ വീഡിയോ അപ് ലോഡ് ചെയ്യാനുള്ള ഫീച്ചര്‍ ഒരുക്കി ഗുഗ്ള്‍. പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അപ് ലോഡ് ചെയ്യുന്ന വിഡിയോ കണ്ടന്റിനെക്കുറിച്ച് വിവരങ്ങള്‍ ആരായാന്‍ കഴിയും. എന്നാല്‍ ഈ അപ്‌ഡേറ്റ് സാര്‍വത്രികമായി നടപ്പിലാക്കിയിട്ടില്ല. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇതിനോടകം തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് വിഡിയോ അപലോഡ് ചെയ്ത ശേഷം അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുതിയ ഫീച്ചര്‍ നല്‍കും. അപ് ലോഡ് ചെയ്ത വീഡിയോ ചാറ്റ് ഇന്റര്‍ഫേസിനു മുകളില്‍ തന്നെ കാണുന്നതിനാല്‍ ഉപയോക്താവിന് […]

Posted inലേറ്റസ്റ്റ്

ഇറാൻ ഇസ്രയേലിലെ നഗരങ്ങളിൽ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചെന്ന് റിപ്പോർട്ട്

ഇറാൻ ഇസ്രയേലിലെ നഗരങ്ങളിൽ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേലി നഗരങ്ങളിൽ പതിച്ചതിൽ ഒന്നിലേറെ ക്ലസ്റ്റർ ബോംബുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി സൈന്യം പറയുന്നു. ഇസ്രയേൽ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിൽ എത്തിനിൽക്കുകയാണ്.ഇസ്രയേലിന്‍റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനത്തെ തകർത്താണ് ഇറാന്‍റെ ആക്രമണം.

Posted inവിനോദം

‘അങ്കം അട്ടഹാസം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഏറ്റവും പുതിയ മലയാള ചലച്ചിത്രം ‘അങ്കം അട്ടഹാസത്തി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു മാസ് ആക്ഷന്‍ ത്രില്ലറാകും സിനിമയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഷൈന്‍ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് അങ്കം അട്ടഹാസത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇവരുടെ വ്യത്യസ്ത ഭാവങ്ങളടങ്ങിയതാണ് ഫസ്റ്റ് ലുക്ക്. സുജിത് എസ്. നായരാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ […]

Posted inവിനോദം

സൂര്യ ചിത്രം ‘കറുപ്പ്’ ടൈറ്റില്‍ റിലീസ്

ആര്‍ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ ബിഗ് ബജറ്റ് എന്റര്‍ടെയ്നര്‍ ചിത്രത്തിന് ‘കറുപ്പ്’ എന്നു പേരിട്ടു. സംവിധായകനും നടനുമായ ആര്‍ജെ ബാലാജിയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ റിലീസ്. ഡ്രീം വാരിയര്‍ പിക്ചേഴ്സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രമാണിത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം […]

Posted inഓട്ടോമോട്ടീവ്

അള്‍ട്രാവയലറ്റ് സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയ്ക്ക് പുറത്ത്

ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അള്‍ട്രാവയലറ്റിന്റെ സൂപ്പര്‍ ബൈക്കുകളായ എഫ്77 മാക് 2, എഫ് 77 സൂപ്പര്‍സ്ട്രീറ്റ് എന്നിവ അവതരിപ്പിച്ചു. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ ഇലക്ട്രിക് സൂപ്പര്‍ ബൈക്കിനെ പരിചയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആ നിമിഷത്തിനു സാക്ഷികളായി ദുല്‍ഖര്‍ സല്‍മാനും മകള്‍ മറിയവും കമ്പനിയുടെ മറ്റു മേധാവികളുമുണ്ടായിരുന്നു. 8990 യൂറോ അതായത് 8.92 ലക്ഷം രൂപയാണ് എഫ്77 മാക് 2നു വില വരുന്നത്. എഫ് 77 സൂപ്പര്‍സ്ട്രീറ്റ് എന്ന മോഡലിനാകട്ടെ 9290 യൂറോ […]