ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അള്‍ട്രാവയലറ്റിന്റെ സൂപ്പര്‍ ബൈക്കുകളായ എഫ്77 മാക് 2, എഫ് 77 സൂപ്പര്‍സ്ട്രീറ്റ് എന്നിവ അവതരിപ്പിച്ചു. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ ഇലക്ട്രിക് സൂപ്പര്‍ ബൈക്കിനെ പരിചയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആ നിമിഷത്തിനു സാക്ഷികളായി ദുല്‍ഖര്‍ സല്‍മാനും മകള്‍ മറിയവും കമ്പനിയുടെ മറ്റു മേധാവികളുമുണ്ടായിരുന്നു. 8990 യൂറോ അതായത് 8.92 ലക്ഷം രൂപയാണ് എഫ്77 മാക് 2നു വില വരുന്നത്. എഫ് 77 സൂപ്പര്‍സ്ട്രീറ്റ് എന്ന മോഡലിനാകട്ടെ 9290 യൂറോ ഏകദേശം 9.22 ലക്ഷം രൂപയാണ്. എഫ് 77 മാക് 2 മണിക്കൂറില്‍ 155 കിലോമീറ്ററാണ് വേഗം. 7.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ബൈക്കിനു 40 ബിഎച്ച്പി കരുത്തും 100 എന്‍എം ടോര്‍ക്കുമുണ്ട്. മാക് 2 ലെ ബാറ്ററി പാക്ക് ഓപ്ഷനുകള്‍ തന്നെയാണ് സൂപ്പര്‍ സ്ട്രീറ്റിലും. 323 കിലോമീറ്ററാണ് ബാറ്ററി റേഞ്ച്. കുറഞ്ഞ വകഭേദത്തിലെ 7.1കിലോവാട്ട് ബാറ്ററി പാക്കില്‍ 211 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 36 ബിഎച്ച്പി കരുത്തും 90എന്‍എം പരമാവധി ടോര്‍ക്കുമാണ് ഇലക്ട്രിക് മോട്ടോര്‍ പുറത്തെടുക്കുക.
അള്‍ട്രാവയലറ്റ് സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയ്ക്ക് പുറത്ത്
