Posted inലേറ്റസ്റ്റ്

ഇസ്രയേൽ – ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ന് ചർച്ച നടത്തും

ഇസ്രയേൽ – ഇറാൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായി ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ന് ചർച്ച നടത്തും. സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച ജനീവയിൽ വെച്ചാണ് ചർച്ച. തീരമാനമെടുക്കാൻ രണ്ടാഴ്ച ആവശ്യമായി വരുമെന്ന അമേരിക്കയുടെ നിലപാടിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ അയവ് വരുത്താൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമം നടത്തുന്നത്.

Posted inപുസ്തകങ്ങൾ

പ്രളയത്തിന്റെ മാനിഫെസ്റ്റോ

കെ ജി സൂരജിന്റെ കവിതകളില്‍ ഇന്നത്തെ ലോകം ഭരിക്കുന്ന ക്രൗര്യത്തെയും ഹിംസയെയും പറ്റിയുള്ള അഗാധമായ ഒരു ബോധം ത്രസിക്കുന്നുണ്ട്. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതലെങ്കിലും മലയാളകവികള്‍ മനുഷ്യജീവിതത്തിലെ ഈ ക്രൂരതയുടെ ദുര്‍ഗ്ഗാനടനത്തിന്റെ ചിലമ്പൊലികള്‍ കേട്ടിട്ടുണ്ട്. പ്രളയത്തിന്റെ മാനിഫെസ്റ്റോയിലെ ആദ്യകവിത മുതല്‍തന്നെ അത് നമുക്കു കേള്‍ക്കാം. ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’. കെ.ജി സൂരജ്. ഡിസി ബുക്‌സ്. വില 123 രൂപ.

Posted inആരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിച്ച് തന്നെ എണ്ണ ഉപയോഗിക്കാം

എത്ര പരിമിതപ്പെടുത്തണമെന്ന് പറഞ്ഞാലും എണ്ണയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പാചകരീതി നമ്മള്‍ക്ക് സാധ്യമല്ല. നമ്മുടെ മിക്ക നാടന്‍ വിഭവങ്ങളുടെയും അവശ്യ ചേരുവയാണ് എണ്ണ. എന്നാല്‍ ഹൃദയാരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ എണ്ണ ഉപയോഗം മിതമായ രീതിയില്‍ സാധ്യമാക്കാം. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റും ഫങ്ഷണല്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. അലോക് ചോപ്ര പറയുന്നത് ഇങ്ങനെ: മെച്ചപ്പെട്ട ആരോഗ്യത്തിന് ഭക്ഷണം നെയ്യില്‍ പാകം ചെയ്യുന്നത് മികച്ചതാണെന്ന് അദ്ദേഹം പറയുന്നു. നെയ്യില്‍ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ […]

Posted inലേറ്റസ്റ്റ്

ആര്യാടൻ ഷൗക്കത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് സൈബർ പോരാളികൾ

നിലമ്പൂർ വോട്ടെടുപ്പിന് ശേഷം വിഎസ് ജോയിക്ക് നന്ദി പറയാൻ മറന്നുവെന്ന പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് സൈബർ പോരാളികൾ. ഇന്നലെ വൈകിട്ട് പോളിംഗ് കഴിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോൾ നന്ദി പറഞ്ഞില്ലെന്ന് ആരോപിച്ചാണ് വിമർശനം. മറ്റുള്ളവർ ഓർമ്മപ്പെടുത്തിയപ്പോളാണ് ഷൗക്കത്ത് ജോയിക്ക് നന്ദി പറഞ്ഞതെന്നും സൈബർ ലോകത്തെ വിമർശനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

Posted inലേറ്റസ്റ്റ്

ദുബൈ-ഇന്ത്യ സർവീസുൾപ്പടെ നിരവധി ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ദുബൈ-ഇന്ത്യ സർവീസുൾപ്പടെ നിരവധി ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. വിമാന അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലുമാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ദുബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള AI906, ദുബൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള AI2204 വിമാനങ്ങൾ റദ്ദ് ചെയ്തിരിക്കുന്ന സർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഭാരതാംബ വിവാദത്തിൽ ​ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സർക്കാർ

ഭാരതാംബ വിവാദത്തിൽ ​ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സർക്കാർ. ​ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ​ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

  ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവർണർ. ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോ എന്നതിൽ കൂടുതൽ ആലോചനയിലേക്കാണ് സർക്കാർ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.   ഭരണഘടനയ്ക്ക് മുകളിൽ അല്ല പ്രോട്ടോക്കോൾ എന്ന് സി.പി.എം. നേതാവ് ടി.എം.തോമസ് ഐസക്ക്. മന്ത്രിസഭ പറയുന്നത് അനുസരിച്ചാണ് ഗവർണർ […]

Posted inലേറ്റസ്റ്റ്

ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം

ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിലെ നിലപാട് തുടരാൻ എഐസിസിയുടെ തീരുമാനം. കൂടുതൽ പ്രകോപിതനാക്കുന്ന പ്രതികരണങ്ങൾ ഉണ്ടാകില്ല. പരസ്യ പ്രസ്താവനകൾ വേണ്ടെന്നാണ് നിർദ്ദേശം. തരൂരുമായി നേതൃത്വം ചർച്ച നടത്തുമോയെന്നതിൽ അവ്യക്തത തുടരുകയാണ്.നിലമ്പൂരിലേയ്ക്ക് തന്നെ ആരും വിളിച്ചില്ലെന്നായിരുന്നു തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്‍റെ പരാതി. കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് പോളിംഗ് നടക്കുന്നതിനിടെ ശശി തരൂർ തുറന്നടിച്ചത്. നിലമ്പൂരിലേക്ക് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തതെന്നാണ് തരൂർ മാധ്യമങ്ങളോട് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവർണർ. ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോ എന്നതിൽ കൂടുതൽ ആലോചനയിലേക്കാണ് സർക്കാർ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 20, വെള്ളിയാഴ്ച

◾https://dailynewslive.in/ മഴയിലും ചോരാത്ത ആവേശത്തില്‍ വോട്ട് ചെയ്ത് നിലമ്പൂര്‍. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം 74.35 ശതമാനമാണ് പോളിംങ്. ഇതോടെ നാടിളക്കി നടത്തിയ പ്രചാരണം ഫലം കണ്ടെന്ന ആശ്വാസത്തിലും, ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്നുള്ള കണക്കുകൂട്ടലിലും ആണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. നിലവില്‍ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു നിലമ്പൂരില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതമാനവുമായിരുന്നു വയനാട് […]