Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് അമിത് ഷാ

ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവെ മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരുമെന്നും അമിത് ഷാ പറഞ്ഞു. നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും ചരിത്രത്തെയും മതത്തെയും മനസിലാക്കാൻ ഒരു വിദേശ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്

നിലമ്പൂരിലേക്ക് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തതെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂര്‍. അതേസമയം, ഒരു നേതാവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകം ക്ഷണിക്കാറില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. കോണ്‍ഗ്രസിനോട് കൂറുള്ള നേതാക്കള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ വാർത്താക്കുറിപ്പ് ഇറക്കി

രാജ്ഭവനിലെ പരിപാടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചതിന് പിന്നാലെ രാജ്ഭവൻ അദ്ദേഹത്തിനെതിരെ വാർത്താക്കുറിപ്പ് ഇറക്കി. മന്ത്രി വി ശിവൻകുട്ടി തെറ്റായ മാതൃക സൃഷ്ടിച്ചു മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.  മന്ത്രിയുടെയും ഗവർണറുടെയും കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവർത്തി ഇത് ഈ വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും വാർത്താക്കുറിപ്പ് പറയുന്നു. സ്കൗട്ട് ആന്‍റ് ഗൈഡ്സ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 19, വ്യാഴാഴ്ച

◾https://dailynewslive.in/ ഭാരതാംബചിത്ര വിവാദം വീണ്ടും കൊഴുക്കുന്നു. രാജ്ഭവനില്‍ ഇന്ന് നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചു. പരിപാടിയുടെ ഷെഡ്യൂളില്‍ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നും താന്‍ ചെല്ലുമ്പോള്‍ ചിത്രത്തില്‍ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്ക് മുന്നില്‍ത്തന്നെ പ്രതിഷേധം അറിയിച്ചുവെന്നും ഗവര്‍ണര്‍ ഒന്നും മിണ്ടിയില്ലെന്നും ആട്ടുകല്ലിന് കാറ്റുപിടിച്ചതുപോലെ ഇരുന്നുവെന്നും ഇത് കേരളത്തിന്റെ പ്രതിഷേധമാണെന്നും മന്ത്രി പറഞ്ഞു. ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന, പവന് 74,120 രൂപ!

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 9,265 രൂപയിലെത്തി. പവന് 120 രൂപ കൂടി 74,120 രൂപയിലുമെത്തി. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,600 രൂപയായി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 118 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. പവന് 74,560 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങല്‍ തുടര്‍ന്നാല്‍ അധികം […]

Posted inടെക്നോളജി

നത്തിങ് ഫോണ്‍ 3 ജൂലൈ ഒന്നിന് വിപണിയില്‍

ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനായി ഒരുങ്ങി പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണ്‍ ജൂലൈ ഒന്നിന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ഫോണില്‍ ‘പ്രീമിയം മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ ‘ആദ്യത്തെ യഥാര്‍ത്ഥ ഫ്ലാഗ്ഷിപ്പ്’ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും […]

Posted inവിനോദം

‘കുബേര’യില്‍ സെന്‍സര്‍ ബോര്‍ഡിന്റെ 19 വെട്ട്

ധനുഷ് ചിത്രം ‘കുബേര’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ഭ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ 19 ഓളം രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 19 ഓളം രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ഏകദേശം 15 മിനിറ്റോളം ചിത്രം ട്രിം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ശേഖര്‍ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെന്‍സറിങ് കാരണം തെലുങ്കിലും […]

Posted inവിനോദം

‘യേ മായ ചേസവേ’ തെലുങ്ക് ചിത്രം റീ റിലീസിന്

സാമന്തയും നാഗചൈതന്യയും ഒന്നിച്ച് അഭിനയിച്ച ‘യേ മായ ചേസവേ’ എന്ന തെലുങ്ക് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു. 15 വര്‍ഷം മുമ്പ് റൊമാന്റിക് ഡ്രാമ ജോണറില്‍ പുറത്തിറങ്ങിയ ചിത്രം ജൂലൈ 18നാണ് റീ റിലീസിനെത്തുക എന്നാണ് റിപോര്‍ട്ടുകള്‍. വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ് ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ. സിമ്പു, തൃഷ എന്നിവര്‍ ഒരുമിച്ചെത്തിയ ചിത്രത്തില്‍ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു. സാമന്തയും ചൈതന്യയും […]

Posted inഓട്ടോമോട്ടീവ്

സി3 സ്പോര്‍ട് എഡിഷന്‍ പുറത്തിറക്കി സിട്രോണ്‍

സി3 സ്പോര്‍ട് എഡിഷന്‍ പുറത്തിറക്കി സിട്രോണ്‍. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ മാത്രമാണ് സി3 സ്പോര്‍ട്സ് എഡിഷന്‍ സിട്രോണ്‍ ഇറക്കിയിരിക്കുന്നത്. ലൈവ്, ഫീല്‍, ഷൈന്‍ വകഭേദങ്ങളിലാണ് പുതിയ സി3 സ്പോര്‍ട്സ് എഡിഷന്‍ എത്തുക. രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് എന്‍ജിനാണെങ്കില്‍ 82എച്ച്പി കരുത്തും പരമാവധി 115 എന്‍എം ടോര്‍ക്കും പുറത്തെടുക്കും മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 109ബിഎച്ച്പി കരുത്തും 190എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. എടി […]

Posted inപുസ്തകങ്ങൾ

സാമ്രാജ്യത്തെ പിടിച്ചുലച്ച് കേസ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനം വഹിച്ച ഏക മലയാളിയാണ് സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍. നിഷ്ഠുരമായ ജാലിയന്‍ വാലാബാഗ് സംഭവത്തിനു നേതൃത്വം നല്‍കിയ ജനറല്‍ മൈക്കിള്‍ ഡയറിനെതിരേ നിയമപരമായി പോരാടിയ ദേശാഭിമാനി. വിദേശാധിപത്യത്തിനെതിരേ അദ്ദേഹം നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പുത്രികാരാജ്യപദവിയോടുകൂടി ഇന്ത്യയ്ക്കു സ്വാതന്ത്ര്യം വേണമെന്നു വാദിച്ച് ചേറ്റൂര്‍ നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സമരോത്സുകമായ പ്രവര്‍ത്തനങ്ങളും ജീവിതവും പ്രതിപാദിക്കുന്ന പുസ്തകം.’സാമ്രാജ്യത്തെ പിടിച്ചുലച്ച് കേസ്’. രഘു പാലാട്ട്, പുഷ്പ പാലാട്ട്. വിവര്‍ത്തനം: ജയശങ്കര്‍ മേനോന്‍. ഡിസി ബുക്‌സ്. […]