ധനുഷ് ചിത്രം ‘കുബേര’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ഭ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ 19 ഓളം രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റിയെന്ന വിവരമാണ് പുറത്തുവരുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ഈ ത്രില്ലര്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 19 ഓളം രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. ഏകദേശം 15 മിനിറ്റോളം ചിത്രം ട്രിം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ സംവിധായകന് ശേഖര്‍ കമ്മുലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെന്‍സറിങ് കാരണം തെലുങ്കിലും തമിഴിലും ചിത്രത്തിന്റെ റണ്‍ ടൈം വ്യത്യസ്തമായിരിക്കുമെന്നും തമിഴില്‍ സിനിമയ്ക്ക് ദൈര്‍ഘ്യം അല്‍പ്പം കൂടുതലാണെന്നും സംവിധായകന് വ്യക്തമാക്കി. എന്നാല്‍ ചിത്രത്തെ ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സംവിധായകന് വ്യക്തമാക്കി. രശ്മികയും ധനുഷും തമ്മിലുള്ള രംഗവും, നാഗാര്‍ജുനയുടെ ഒരു ടാക്സി സീനും ജിം സര്‍ഭ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില ഇമോഷണല്‍ സീനുകളുമാണ് ഒഴിവാക്കിയതെന്നാണ് വിവരം. ഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
‘കുബേര’യില്‍ സെന്‍സര്‍ ബോര്‍ഡിന്റെ 19 വെട്ട്
