Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഹമ്മദാബാദിൽ അപകടത്തിൽ പെട്ട ബോയിം​ഗ് വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ

അഹമ്മദാബാദിൽ അപകടത്തിൽ പെട്ട ബോയിം​ഗ് വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. എഞ്ചിൻ പരിശോധനകൾ കൃത്യമായി നടന്നിരുന്നു. വലതുവശത്തെ എഞ്ചിന് മാർച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇടതുവശത്തെ എഞ്ചിൻ ഏപ്രിലിൽ പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലെന്നും ക്യാംപ് ബെൽ വിൽസൺ വിശദമാക്കി.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ […]

Posted inബിസിനസ്സ്

500 കോടിയുടെ ഓഹരിക്ക് അംബാനിക്ക് ലഭിച്ചത് 9,080 കോടി!

ഓഹരി വിപണിയില്‍ നിന്ന് നേട്ടം കൊയ്ത് മുകേഷ് അംബാനി. സമര്‍ത്ഥമായ നിക്ഷേപ രീതിയിലൂടെ 2,200 ശതമാനം നേട്ടത്തില്‍ ഓഹരികള്‍ വിറ്റ് പണമാക്കി മാറ്റിയിരിക്കുകയാണ് മുകേഷ് അംബാനി. 17 വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യന്‍ പെയിന്റ്സിന്റെ നിശ്ചിത ഓഹരികള്‍ 500 കോടി രൂപയ്ക്കാണ് റിലയന്‍സ് വാങ്ങിയത്. ഇത്രയും നാള്‍ ഓഹരികള്‍ കൈവശം വച്ച റിലയന്‍സ് കഴിഞ്ഞ ദിവസം ഇവ വിറ്റഴിച്ചു. 9,080 കോടി രൂപയ്ക്കാണ് വില്പനയിലൂടെ ലഭിച്ചത്. 2,200 ശതമാനം നേട്ടമാണ് വില്പനയിലൂടെ കമ്പനിക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് റിലയന്‍സ് […]

Posted inവിനോദം

‘ദി ഡാര്‍ക്ക് വെബ്ബ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാര്‍ക്ക് വെബ്ബ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചി, വാഗമണ്‍, ഒറ്റപ്പാലം, ആതിരപ്പള്ളി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സമീപകാലത്ത് ഇത്രയും വ്യത്യസ്തമായ ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഒരു മലയാള ചിത്രം ഇതായിരിക്കും. ട്രൂപാലറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഒന്നാണ്. പെണ്‍കുട്ടികളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏഴ് സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മികച്ച ആക്ഷനും ചേസും അടിപൊളി ഗാനങ്ങളുമൊക്കെയുണ്ടാവും. […]

Posted inവിനോദം

‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ചിത്രത്തിലെ ഗാനം

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. ഓര്‍മ്മത്തോപ്പില്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. അങ്കിത് മേനോന്റേതാണ് സംഗീതം. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന മല്ലിക സുകുമാരനൊപ്പം സാന്നിധ്യമായി സുകുമാരനും എത്തുന്നു എന്നതാണ് ഈ […]

Posted inഓട്ടോമോട്ടീവ്

ഫ്രീഡം 125 മോട്ടോര്‍സൈക്കിളിന് വിലക്കിഴിവ്

ഫ്രീഡം 125 മോട്ടോര്‍സൈക്കിളിന് ബജാജ് ഓട്ടോ 5,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എന്‍ട്രി ലെവല്‍ എന്‍ജി 04 ഡ്രം വേരിയന്റിന് മാത്രമേ കിഴിവ് ഓഫര്‍ സാധുതയുള്ളൂ. കിഴിവിന് ശേഷം, ബജാജ് ഫ്രീഡം ഡ്രം വേരിയന്റിന് 85,976 രൂപ എക്‌സ്-ഷോറൂം വിലയുണ്ട്. എന്‍ജി 04 ഡ്രം എല്‍ഇഡി, ഡിസ്‌ക് എല്‍ഇഡി വേരിയന്റുകള്‍ യഥാക്രമം 95,981 രൂപ എക്‌സ്-ഷോറൂം വിലയിലും 1,10,976 രൂപ എക്‌സ്-ഷോറൂം വിലയിലും ലഭ്യമാണ്. ബൈക്കില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബജാജ് ഫ്രീഡം 125 125 […]

Posted inപുസ്തകങ്ങൾ

നിശ്ശബ്ദതയുടെ കാവല്‍ക്കാര്‍

യാത്രകളുടെ ഫലം ഉള്‍വെളിച്ചത്തിന്റെ അടയാളങ്ങളാണ്. ദൈവത്തോടുള്ള സംഭാഷണങ്ങള്‍പോലെയാണ് അപരിചിതരുമായുള്ള ആശയവിനിമയം. സഞ്ചാരിയാവാന്‍ വേണ്ട കുറഞ്ഞ യോഗ്യതയാവട്ടെ, ഋഷിതുല്യമായ ഒരു മനസ്സും. വ്യത്യസ്ത ദേശങ്ങളിലെ ചിരികളുടെയും നിശ്ശബ്ദതകളുടെയും അര്‍ത്ഥം തേടുമ്പോള്‍, അയാള്‍ സകലതും സുന്ദരമെന്ന തിരിച്ചറിവിലേക്കെത്തും. നന്മകള്‍ കാണാനും നന്മകള്‍ തിരിച്ചറിയാനും പ്രാപ്തരാക്കുന്ന നിശ്ശബ്ദസഞ്ചാരങ്ങളെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്. ‘നിശ്ശബ്ദതയുടെ കാവല്‍ക്കാര്‍’. റിജോ ജോണ്‍ ശങ്കരത്തില്‍. മാതൃഭൂമി. വില 176 രൂപ.  

Posted inആരോഗ്യം

അമിതമായാല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ദോഷം ചെയ്യും

ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാന്‍ മാത്രമല്ല, അവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നതു കൂടിയാണ് സുഗന്ധവ്യഞ്ജനങ്ങള്‍. നമ്മുടെ പരമ്പരാഗതമായ നാടന്‍ വിഭവങ്ങളില്‍ സുഗന്ധവ്യഞ്ജങ്ങള്‍ അവശ്യ ഘടകമാണ്. എന്നാല്‍ ആരോഗ്യത്തെ അവബോധം വര്‍ധിച്ചതോടെ കറുവപ്പട്ട, ജീരകം, ഉലുവ, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നതിനപ്പുറം അവയെ പ്രധാന ചേരുവകളാക്കി ഷോട്‌സ് അല്ലെങ്കില്‍ പില്‍സ് രൂപത്തിലാക്കി ഉപയോഗിക്കാറുണ്ട്. ഇത് നിരവധി ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുമുണ്ട്. അമിതമായാല്‍ അമൃതവും വിഷമാണെന്ന് പറയുന്നതു പോലെയാണ് സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യവും. സുഗന്ധവ്യഞ്ജനങ്ങളെ മനുഷ്യരായി കണക്കാക്കിയാല്‍, അടുപ്പിക്കുന്തോറും ടോക്‌സിക് ആകുന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി റഷ്യ

ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി റഷ്യ. റഷ്യൻ വവിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെർജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ ഇടപെടൽ. ഇത്തരത്തിലുള്ള ഊഹാപോഹം പ്രചരിച്ചാൽ പോലും ഞങ്ങൾ അമേരിക്കക്ക് മുന്നറിയിപ്പ് നൽകും. അമേരിക്ക ഇടപെടുന്ന അവസ്ഥയുണ്ടായാൽ മുഴുവൻ സാഹചര്യത്തെയും സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റ്യാബ്കോവ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണെന്ന് വി ശിവൻകുട്ടി

രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടന ലംഘനമാണെന്നും രാജ്യത്തിന്റെ ഭരണഘടനയും, അതിലൂടെയുള്ള ഭരണക്രമവും സംരക്ഷിക്കപ്പെടാൻ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും പ്രധാനപ്പെട്ട ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 163 പ്രകാരം, സംസ്ഥാന മന്ത്രിസഭയുടെ ശുപാർശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത് അതായത്, ഗവർണർ ഭരണഘടനാ തലവനെന്ന നിലയിൽ നിഷ്പക്ഷതയും പൊതുപരിപാടികളോട് എത്രയും കൂടുതൽ മാന്യതയും പുലർത്താൻ ബാധ്യത […]