കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാർ-ഗവർണ്ണർ പോര് മുറുകുന്നതിനിടെ നിയമ നടപടിക്കും നീക്കം. രാജ്ഭവൻ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമ നടപടി നേരിടാനാണ് സർക്കാർ നീക്കം. നിയമ സാധ്യത പരിശോധിക്കാൻ സർക്കാർ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സർക്കാർ നിലപാട് രാജ് ഭവനെ അറിയിക്കും. ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഗവർണർ രാജ്ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കുകയാണെന്ന് കെസി വേണുഗോപാൽ […]
സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ പണം മൂന്നിരട്ടിയായി
സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യന്‍ പണം 2024 ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 354 കോടി സ്വിസ് ഫ്രാങ്കായി (ഏകദേശം 37,600 കോടി രൂപ). 2021 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ബാങ്ക് ചാനലുകളിലൂടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലൂടെയും ലഭിച്ച ഫണ്ടുകളില്‍ നിന്നാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിഗത ഉപഭോക്താക്കളില്‍ നിന്നുളള നേരിട്ട് നിക്ഷേപങ്ങള്‍ 34.6 കോടി സ്വിസ് ഫ്രാങ്കാണ് (ഏകദേശം 3,675 കോടി രൂപ). ഇന്ത്യയുമായി ബന്ധപ്പെട്ട മൊത്തം ഫണ്ടുകളുടെ പത്തിലൊന്ന് മാത്രമാണ് […]
ലഹരി ഉപയോഗം പ്രമേയമാക്കി ‘ദി റിയല്‍ കേരളാ സ്റ്റോറി’
ചെറുപ്പക്കാര്‍ക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘ദി റിയല്‍ കേരളാ സ്റ്റോറി’. മൊണാര്‍ക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ.കെ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയി. പുതുമുഖങ്ങളായ സിദ്ധാര്‍ത്ഥ് ബാബു, ഖുശ്ബു എന്നിവര്‍ക്കൊപ്പം സന്തോഷ് കീഴാറ്റൂര്‍, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ജൂണ്‍ 27ന് തിയറ്റര്‍ റിലീസായി എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. ‘ലഹരിയോട് നോ പറയാം’ എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ലക്ഷ്യം […]
ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക്
ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന്‍ നിഗം നായകനായ ‘ഹാല്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഗലിയാന്‍, സനം തെരി കസം, ദില്‍ ദര്‍ദാദര്‍, പ്യാര്‍ ദെ, തും ബിന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നിലെ ശബ്ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. […]
ഇന്നോവ ഹൈക്രോസ് എക്സ്‌ക്ലുസീവ് എഡിഷന്‍
ഇന്നോവ ഹൈക്രോസിന്റെ എക്സ്‌ക്ലുസീവ് എഡിഷന്‍ സ്വന്തമാക്കി നടന്‍ വിജയ രാഘവന്‍. ഹൈക്രോസ് സ്‌പെഷ്യല്‍ എഡിഷന്റെ കേരളത്തിലെ ആദ്യ കാറാണ് ഇത്. 32.68 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് മോഡലുകളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്. ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്. സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ് എന്നിവ അടക്കമുള്ള കളര്‍ […]
കാലങ്ങള്‍
1940 മുതല്‍ 2006 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ 2000-കളുടെ ആരംഭം വരെ ഫ്രഞ്ച് സമൂഹത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ആനി എര്‍ണോ തന്റെ ഓര്‍മ്മയിലൂടെ കോര്‍ത്തിണക്കുകയാണ്. ഒരു സ്ത്രീയുടെയും അവള്‍ ജീവിച്ചിരുന്ന പരിണമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും ചലനാത്മകമായ സാമൂഹിക കഥയാണിത്. ‘കാലങ്ങള്‍’. ആനി എര്‍ണോ. വിവര്‍ത്തനം – സ്മിത മീനാക്ഷി. ഡിസി ബുക്‌സ്. വില 315 രൂപ.
ഹൃദയാരോഗ്യവും ചിരിയിലൂടെ മെച്ചപ്പെടുത്താം
സമ്മര്‍ദവും മാനസികാവസ്ഥയും മാത്രമല്ല, ഹൃദയാരോഗ്യവും ചിരിയിലൂടെ മെച്ചപ്പെടുത്താനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചിരിക്കുന്നതിലൂടെ ശരീരം ഫീല്‍ഗുഡ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കും. ഇത് സമ്മര്‍ദവും വീക്കവും കുറയ്ക്കുന്നതിനൊപ്പം രക്തക്കുഴലുകളെ വിശ്രമിക്കാനും അനുവദിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കുന്നു. ജപ്പാനിലെ യമഗാത സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ ചിരിയുടെ ആവര്‍ത്തി വര്‍ധിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനും കൂടുതല്‍ കാലം ജീവിക്കാനും സഹായിക്കുമെന്ന് ചൂണ്ടികാണിക്കുന്നു. ചിരിയിലൂടെ സ്‌ട്രെസ് കുറയാന്‍ സഹായിക്കും. അഡ്രിനാലിന്‍, നോര്‍ അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ രക്തത്തിലേക്ക് […]
ഇറാനില്‍ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ച് യുഎഇ
ഇറാനില്‍ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ച് യുഎഇ. ഇറാന്‍ അധികൃതരുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും സഹകരിച്ചാണ് യുഎഇ പൗരന്മാരെയും താമസക്കാരെയും ഇറാനില്‍ നിന്ന് തിരികെ യുഎഇയിലെത്തിച്ചത്.തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം. ഇസ്രയേല്‍ ആക്രമണത്തിന്‍ററെ പശ്ചാത്തലത്തില്‍ ഇറാനും ഇറാനിലെ ജനങ്ങള്‍ക്കും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്
അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ്. അപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാർ ഉൾപ്പെടെ നാൽപ്പതിലധികം പേരുടെ ഡിഎൻഎ പരിശോധനഫലം ഇനിയും പുറത്തുവരാനുണ്ട്. എയർബസ് വിമാനങ്ങളുടെ സുരക്ഷ പരിശോധനയിൽ വീഴച്ച വരുത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ താക്കീത് നൽകിയെന്ന റിപ്പോർട്ടുകൾ ഇതിനിടെ പറത്തുവന്നു.
ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രി ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ
ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രി ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ. യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.ഇറാന്‍റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ വ്യക്തമാക്കി.ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തിൽ 45 പേര്‍ക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ വ്യക്തമാക്കി.
