മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ വരുമാനത്തിലും അറ്റാദായത്തിലും ആസ്തികളിലും വന്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെയും അവസാന പാദത്തിലെയും കണക്കുകള്‍ പ്രകാരം കമ്പനി 21.3 ശതമാനം വളര്‍ച്ചയോടെ 815.15 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഇത് 671.84 കോടി രൂപയായിരുന്നു. സ്വര്‍ണ വായ്പ ബിസിനസിലെ തുടര്‍ച്ചയായ വളര്‍ച്ചയാണ് മുന്നേറ്റത്തിന് കാരണം. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 17.57 ശതമാനം വര്‍ധിച്ച് 4141.60 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് […]
വൈ400 പ്രോ ഫൈവ് ജി ഇന്ത്യയിലെത്തി
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വൈ400 സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണായി വൈ400 പ്രോ ഫൈവ് ജി ആണ് വിപണിയില്‍ എത്തിച്ചത്. സെഗ്മെന്റിലെ ഏറ്റവും നേര്‍ത്ത 3ഡി കര്‍വ്ഡ് ഡിസ്പ്ലേ ഫോണാണിത്. വില 24,999 രൂപ മുതലാണ്. 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുള്ള 6.77 ഇഞ്ച് 120ഹെര്‍ട്‌സ് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടാതെ 32എംപി ഫ്രണ്ട് കാമറയുമുണ്ട്. 8ജിബി റാമും 8ജിബി അധിക വെര്‍ച്വല്‍ […]
‘ദൃശ്യം 3’ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രയധികം ഭാഷകളില്‍ റീമേക്ക് നടന്ന ഒരു ചിത്രം ‘ദൃശ്യം’ പോലെ മറ്റൊന്ന് ഉണ്ടാവില്ല. അതിനാല്‍ത്തന്നെ ദൃശ്യം 2 ന് ഉള്ള കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 പാന്‍ ഇന്ത്യന്‍ പ്രതികരണങ്ങളാണ് നേടിയത്. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 റീമേക്ക് ബോക്‌സ് ഓഫീസ് വിജയവും നേടിയിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 സംബന്ധിച്ച ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തെത്തുകയാണ്. സിനിമയുടെ ചിത്രീകരണം […]
‘ഹരി ഹര വീര മല്ലു’ ജൂലൈ 24ന് റിലീസ്
പവന്‍ കല്യാണ്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ‘ഹരി ഹര വീര മല്ലു’. റിലീസ് നീട്ടിവെച്ച ചിത്രം ജൂലൈ 24നാണ് തിയറ്ററുകളില്‍ എത്തുക. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‌യുമാണ് സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന് നിക്ക് പവല്‍ ആണ്. എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം […]
സുരേഷ് ഗോപിയുടെ വീട്ടിലേക്ക് എത്തിയത് 2 ഗോള്‍ഫ്
ഫോക്‌സ്വാഗന്‍ ഗോള്‍ഫാണ് ഇപ്പോള്‍ വാഹന ലോകത്തെ പ്രധാന താരം. പെര്‍ഫോമന്‍സിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഈ ഹോട്ട്ഹാച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സെലിബ്രിറ്റികള്‍ നിരവധി. മലയാള സിനിമാലോകത്തെ ആദ്യത്തെ ഗോള്‍ഫ് ജയസൂര്യ സ്വന്തമാക്കിയപ്പോള്‍ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഒന്നിച്ച് എത്തിയത് 2 ഗോള്‍ഫ് ഹാച്ച്ബാക്കുകളാണ്. ഒരു ഗോള്‍ഫ് മകന്‍ മാധവ് സുരേഷ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തേത് മരുമകന്‍ ശ്രേയസ് മോഹനാണ്. ഫോക്‌സ്വാഗന്റെ ഇന്ത്യയിലെ ഏറ്റവും വിലയുള്ള കാറാണ് ഗോള്‍ഫ് ജിടിഐ. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില […]
ഞാന്‍ ഹിറ്റ്‌ലറുടെ കാമുകിയായിരുന്നു
ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന ഹിറ്റ്ലറുടെ ഉള്‍ഭയങ്ങളെ അനാവരണംചെയ്യുന്ന ഡയറിക്കുറിപ്പുകള്‍. ദീര്‍ഘകാലം ഹിറ്റ്ലറുടെ കാമുകിയായിരുന്ന, ഹിറ്റ്ലറോടൊപ്പം ആത്മഹത്യ ചെയ്ത ഇവാ ബ്രൗണ്‍; ‘മഹത്തായ ജര്‍മന്‍ സാമ്രാജ്യ’ത്തിന്റെ സ്വകാര്യജീവിതത്തിനു സാക്ഷ്യംവഹിച്ചവള്‍. ഫോട്ടോഗ്രാഫറായ ഹോഫ്മാന്‍ വഴി ഹിറ്റ്ലറുമായി അടുത്ത ഇവാ ബ്രൗണ്‍, വളരെപ്പെട്ടെന്നുതന്നെ ഹിറ്റ്ലറുടെ കാമുകിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായി. തന്റെ ഏറ്റവും സ്വകാര്യമായ ഭയങ്ങളും ആശങ്കകളും ഹിറ്റ്ലര്‍ അവരോടു പങ്കുവെച്ചു. ആ രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് ഹിറ്റ്ലര്‍ നല്‍കിയ സ്നേഹസമ്മാനമായിരുന്നു ആത്മഹത്യയ്ക്കു മുന്‍പുള്ള അവരുടെ വിവാഹം. ഹിറ്റ്ലറുടെ കാമുകി തന്റെ ഡയറിയോടുമാത്രം […]
ഹൃദയാരോഗ്യം നിര്‍ണയിക്കും പുഷ്-അപ്പുകള്‍
ഒരു ദിവസം നിങ്ങള്‍ എടുക്കുന്ന പുഷ് അപ്പ് കണക്കുകളൊക്കെ നിങ്ങളുടെ ഹൃദയാരോഗ്യത്തെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 2019-ല്‍ ഹാര്‍വാഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 40 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയുന്ന പുരുഷന്മാര്‍ക്ക് പത്തില്‍ താഴെ പുഷ്-അപ്പുകള്‍ ചെയ്യാന്‍ കഴിയുന്നവരെ അപേക്ഷിച്ച്, ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 96 ശതമാനം കുറവാണെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിന്റെ മുകള്‍ഭാഗം, കോര്‍, താഴെ ഭാഗം എന്നിവ ഉള്‍പ്പെടുന്ന […]
പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കേരള അതിർത്തി മേഖലയായ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ആറോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതൽ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ […]
ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞ സർക്കാർ അത് ഇതുവരെ വിതരണം ചെയ്തില്ലെന്ന് കെസി വേണുഗോപാൽ
ഈ മാസത്തെ ക്ഷേമപെൻഷൻ ഇന്നലെ മുതൽ വിതരണം ചെയ്യുമെന്ന് പറഞ്ഞ സർക്കാർ അത് ഇതുവരെ വിതരണം ചെയ്തില്ലെന്നും ക്ഷേമപെൻഷന് എല്ലാവർക്കും അവകാശം ഉണ്ടെന്നും കുടിശ്ശികയാക്കി വെക്കുന്ന പെൻഷൻ തുക തെരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന രീതിയെയാണ് താൻ വിമർശിച്ചതെന്നും ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഈ മാസത്തെ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സർക്കാർ അത് ഇതുവരെ വിതരണം ചെയ്തിട്ടില്ല. നിലമ്പൂരിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് പ്രഖ്യാപനം […]
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വകുപ്പ് മുന്നോട്ട് വച്ചു. വ്യവസായം വരണമെങ്കിൽ ഭൂമി വേണം ഭൂ നിയമങ്ങളിൽ ഇളവ് വേണം അതുകൊണ്ട് തന്നെ ഭൂപരിഷ്കണ നിയമത്തിൽ ഭേദഗതി ആവശ്യമാണ് വ്യവസായ വകുപ്പ് മുന്നോട്ട് വക്കുന്നത്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറെന്നത് 100 ഏക്കറെങ്കിലും ആക്കണമെന്നത് അടക്കം വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വിളിച്ച വകുപ്പുതല യോഗത്തിൽ വ്യവസായ വകുപ്പ് ആവശ്യപ്പെട്ടത്. […]
