ഫോക്സ്വാഗന് ഗോള്‍ഫാണ് ഇപ്പോള്‍ വാഹന ലോകത്തെ പ്രധാന താരം. പെര്‍ഫോമന്‍സിലും കരുത്തിലും ഒരുപോലെ തിളങ്ങുന്ന ഈ ഹോട്ട്ഹാച്ച് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന സെലിബ്രിറ്റികള്‍ നിരവധി. മലയാള സിനിമാലോകത്തെ ആദ്യത്തെ ഗോള്‍ഫ് ജയസൂര്യ സ്വന്തമാക്കിയപ്പോള്‍ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് ഒന്നിച്ച് എത്തിയത് 2 ഗോള്‍ഫ് ഹാച്ച്ബാക്കുകളാണ്. ഒരു ഗോള്‍ഫ് മകന് മാധവ് സുരേഷ് സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തേത് മരുമകന് ശ്രേയസ് മോഹനാണ്. ഫോക്സ്വാഗന്റെ ഇന്ത്യയിലെ ഏറ്റവും വിലയുള്ള കാറാണ് ഗോള്‍ഫ് ജിടിഐ. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 52.99 ലക്ഷം രൂപയാണ്. ആദ്യ ബാച്ചിലെ 150 വാഹനങ്ങള്‍ ബുക്കിങ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിറ്റു തീര്‍ന്നു. ഗോള്‍ഫ് ജിടിഐയില്‍ 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 265 പിഎസ് കരുത്തും പരമാവധി 370 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനാണ് വാഹനത്തിന്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.
സുരേഷ് ഗോപിയുടെ വീട്ടിലേക്ക് എത്തിയത് 2 ഗോള്‍ഫ്
