ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലുസീവ് എഡിഷന് സ്വന്തമാക്കി നടന് വിജയ രാഘവന്. ഹൈക്രോസ് സ്പെഷ്യല്‍ എഡിഷന്റെ കേരളത്തിലെ ആദ്യ കാറാണ് ഇത്. 32.68 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് മോഡലുകളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്. ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്. സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ് എന്നിവ അടക്കമുള്ള കളര്‍ ഓപ്ഷനുകള്‍ ഇന്നോവ ഹൈക്രോസ് എക്സ്ക്ലുസീവ് എഡിഷനിലുണ്ട്. ഇതു രണ്ടും ഡ്യുവല്‍ ടോണ്‍ ഫോര്‍മാറ്റിലാണ് ലഭ്യമാവുക. അഞ്ചാം തലമുറ സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് നല്‍കിയിട്ടുള്ളത്. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഇന്‍ലൈന്‍, 16 വാല്‍വ്, ഡിഒഎച്ച്സി, വിവിടിഐ പെട്രോള്‍ എന്ജിന്. 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററി പാക്കും ചേരുന്നതോടെ 186പിഎസ് കരുത്തും പരമാവധി 206എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇ സിവിടി ട്രാന്സ്മിഷന് വഴി മുന്‍ ചക്രങ്ങളിലേക്കാണ് പവര്‍ എത്തുക. ഇകോ, നോര്‍മല്‍, പവര്‍ എന്നിങ്ങനെ ഡ്രൈവിങ് മോഡുകള്‍. ചെറു യാത്രകള്‍ക്ക് ബാറ്ററി ചാര്‍ജിന് അനുസരിച്ച് ഇവി മോഡും ഉപയോഗിക്കാം. ഇന്ധനക്ഷമത ലിറ്ററിന് 23.24 കിലോമീറ്റര്‍.
ഇന്നോവ ഹൈക്രോസ് എക്സ്ക്ലുസീവ് എഡിഷന്
