ബോളിവുഡിലെ ശ്രദ്ധേയ ഗായകന് അങ്കിത് തിവാരി മലയാളത്തിലേക്ക്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിന് നിഗം നായകനായ ‘ഹാല്’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഗലിയാന്, സനം തെരി കസം, ദില് ദര്ദാദര്, പ്യാര് ദെ, തും ബിന് തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്ക്ക് പിന്നിലെ ശബ്ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഷെയിന് നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രത്തിലൂടെയാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്, കെ. മധുപാല്, സംഗീത മാധവന് നായര്, ജോയ് മാത്യു, നിഷാന്ത് സാഗര്, നിയാസ് ബെക്കര്, റിയാസ് നര്മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്, സോഹന് സീനുലാല്, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില് അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്ഫുള് എന്റര്ടെയ്നര് ആയിരിക്കും.
ഗായകന് അങ്കിത് തിവാരി മലയാളത്തിലേക്ക്
