ഏറ്റവും പുതിയ മലയാള ചലച്ചിത്രം ‘അങ്കം അട്ടഹാസത്തി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു മാസ് ആക്ഷന്‍ ത്രില്ലറാകും സിനിമയെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. ഷൈന്‍ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് അങ്കം അട്ടഹാസത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇവരുടെ വ്യത്യസ്ത ഭാവങ്ങളടങ്ങിയതാണ് ഫസ്റ്റ് ലുക്ക്. സുജിത് എസ്. നായരാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ഒപ്പം മഖ്ബൂല്‍ സല്മാന്, നന്ദു, അലന്‍സിയര്‍, എം.എ. നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു. അതേസമയം, ജെഎസ്കെയാണ് മാധവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്തും. അനുപമ പരമേശ്വരനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘അങ്കം അട്ടഹാസം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
