ജെമിനി ആപ്ലിക്കേഷനില്‍ വീഡിയോ അപ് ലോഡ് ചെയ്യാനുള്ള ഫീച്ചര്‍ ഒരുക്കി ഗുഗ്ള്‍. പുതിയ അപ്ഡേഷന് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അപ് ലോഡ് ചെയ്യുന്ന വിഡിയോ കണ്ടന്റിനെക്കുറിച്ച് വിവരങ്ങള്‍ ആരായാന്‍ കഴിയും. എന്നാല്‍ ഈ അപ്ഡേറ്റ് സാര്‍വത്രികമായി നടപ്പിലാക്കിയിട്ടില്ല. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇതിനോടകം തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് വിഡിയോ അപലോഡ് ചെയ്ത ശേഷം അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുതിയ ഫീച്ചര്‍ നല്‍കും. അപ് ലോഡ് ചെയ്ത വീഡിയോ ചാറ്റ് ഇന്റര്‍ഫേസിനു മുകളില്‍ തന്നെ കാണുന്നതിനാല്‍ ഉപയോക്താവിന് ആവശ്യമെങ്കില്‍ വീഡിയോ വീണ്ടും കാണാന്‍ കഴിയും. അപ് ലോഡ് ചെയ്ത വീഡിയോയിലെ ഏതെങ്കിലും പ്രത്യേക വസ്തുക്കള്‍, പ്രവൃത്തി, എഴുത്തുകള്‍ എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കും. പുതിയ ഫീച്ചറിന് വെബ് സപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്. കൂടാതെ ബില്‍റ്റ് ഇന്‍ കാമറ ഉപയോഗിച്ച് വീഡിയോ എടുക്കാനും കഴിയുന്നില്ല. ജെമിനി മോഡലുകളില്‍ നിരന്തരമായി ഗൂഗ്ള്‍ അപ്ഡേറ്റ് നടക്കുന്നതിനാല്‍ വീഡിയോ അനലൈസിസ് ഫീച്ചറില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
ജെമിനിയില്‍ ഇനി വീഡിയോ അപ് ലോഡ് ചെയ്യാം
