Posted inവിനോദം

നിവിന്‍ പോളി ചിത്രം ‘സര്‍വ്വം മായ’ ടൈറ്റില്‍ പോസ്റ്റര്‍

നിവിന്‍ പോളി- അഖില്‍ സത്യന്‍ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് ‘സര്‍വ്വം മായ’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. ഇതുവരെ കാണാത്ത ലുക്കിലായിരിക്കും നിവിന്‍ എത്തുകയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ. നെറ്റിയില്‍ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിന്‍ പോളിയെയാണ് പോസ്റ്ററില്‍ കാണാനാവുക. ‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോര്‍’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രീതി […]

Posted inവിനോദം

വിസ്മയ മോഹന്‍ലാല്‍ ചിത്രം ഇടിപ്പടമോ?

അച്ഛന്‍ മോഹന്‍ലാലിന്റെയും ചേട്ടന്‍ പ്രണവിന്റെയും ചുവടുപിടിച്ച് വിസ്മയ വെള്ളിത്തിരയില്‍ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. പിന്നാലെ അനൗണ്‍സ്‌മെന്റും എത്തി. ‘തുടക്കം’ എന്നാണ് വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പേര്. ജൂണ്‍ ആന്റണി ജോസഫ് ആണ് വിസ്മയയുടെ കന്നി ചിത്രത്തിന്റെ സംവിധാനം. ഒരു കുന്നില്‍ ചെരുവില്‍ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ അവതരിപ്പിച്ചതും. ചിത്രം ഒരു ഇടിപ്പടം എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കിയിരിക്കുന്നത്. ശ്രദ്ധിച്ച് നോക്കിയാല്‍ ‘തുടക്ക’ത്തിലെ ‘ട’യില്‍ ഒരു […]

Posted inഓട്ടോമോട്ടീവ്

ഐക്യൂബിന്റെ ആറാം വകഭേദം പുറത്തിറക്കി ടിവിഎസ്

ഐക്യൂബിന്റെ ആറാമതൊരു വകഭേദം കൂടി പുറത്തിറക്കി ടിവിഎസ്. 3.1കിലോവാട്ട് കപ്പാസിറ്റിയുള്ള പുതിയ ഐക്യൂബിന്റെ സ്ഥാനം 2.2 വകഭേദത്തിനും 3.5 വകഭേദത്തിനും ഇടയിലായിരിക്കും. എക്സ് ഷോറൂം വില 1.10 ലക്ഷം രൂപ. ഐക്യൂബ് 3.1ന്റെ പേരു സൂചിപ്പിക്കും പോലെ 3.1 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. ഐഡിസി അംഗീകരിച്ച റേഞ്ച് 121 കിലോമീറ്റര്‍. ബോഷിന്റെ ഹബ് മൗണ്ടഡ് മോട്ടോറാണ് കരുത്ത്. ഉയര്‍ന്ന വകഭേദമായ എസ്ടിയിലേതു പോലെ പരമാവധി വേഗത മണിക്കൂറില്‍ 82 കിലോമീറ്ററാണ്. ഭാരം 116.8 കിലോഗ്രാം. അടിസ്ഥാന […]

Posted inപുസ്തകങ്ങൾ

രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍

വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ പരിണാമിയായി കാണുകയും ചെയ്യുന്ന പഠനം സൂക്ഷ്മാര്‍ഥത്തില്‍ പ്രതിരോധ ധര്‍മം പുലര്‍ത്തുന്നു. രാമായണംപോലെ നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ മുദ്രപതിപ്പിച്ച ഒരു ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണിതു ചെയ്യുന്നതെന്ന കാര്യവും പ്രധാനമാണ്. വാല്മീകിരാമായണമെന്ന എഴുതപ്പെട്ട പാഠത്തെ അവലംബിച്ചാണ് ദിലീപന്‍ തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള രാമായണത്തെ ഒന്നിളക്കിനോക്കാനും പിടിച്ചുകുലുക്കാനും രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ‘രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍’. ജി […]

Posted inആരോഗ്യം

ഏകാന്തത മൂലം ഓരോ മണിക്കൂറിലും മരിക്കുന്നത് 100 പേര്‍!

ലോകമെമ്പാടുമുള്ള ആറ് പേരില്‍ ഒരാള്‍ ഏകാന്തത അനുഭവിക്കുന്നു. മനുഷ്യരെ വ്യാപകമായി പിടികൂടിയ ഈ ഏകാന്തത ഓരോ മണിക്കൂറിലും 100 മരണങ്ങള്‍ക്ക് കാരണമാകുന്നു. അതായത് പ്രതിവര്‍ഷം 8,71,000 ല്‍ അധികം മരണങ്ങളാണ് ഏകാന്തത മൂലം സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും, പ്രത്യേകിച്ച് യുവാക്കളെയും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളെയും ഏകാന്തത കൂടുതലായി ബാധിക്കുന്നു. സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ചുള്ള ഡാറ്റ പരിമിതമാണെങ്കിലും, പ്രായപൂര്‍ത്തിയായ മൂന്ന് പേരില്‍ ഒരാളും കൗമാരപ്രായക്കാരായ നാല് പേരില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

ഇന്ത്യ അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നമ്മൾ ഉൽപ്പാദിപ്പിക്കുന്ന പാലിനും പാലുൽപന്നങ്ങൾക്കും വിലയില്ലാതെ വരും ഒരു കാരണവശാലും കരാറിൽ ഒപ്പിടാൻ പാടില്ല ഈ വിഷയം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം പാൽവില വർദ്ധന ആദ്യം മിൽമ ആലോചിച്ച് തീരുമാനമെടുക്കും അതിനുശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അജയ് തറയിലിനു മറുപടിയുമായി കെ എസ് ശബരീനാഥൻ

യുവതലമുറക്ക് ഖദറിനോട് എന്തിനിത്ര നീരസം എന്ന അജയ് തറയിലിന്റെ ചോദ്യത്തിന് മറുപടിയുമായി കെ എസ് ശബരീനാഥൻ. ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്‍റെ  പ്രതീകമായി ഇപ്പോൾ കാണാനാവില്ല വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഖദർ ഷർട്ട്‌ സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ് കളർ ഷർട്ട്‌ എന്നാലോ എളുപ്പമാണ്.  ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട്‌ ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തെക്കുറിച്ച്  പ്രതികരിച്ച ഡോ. ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം . അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല പക്ഷേ നിരവധിപേർ പറഞ്ഞത് അദ്ദേഹം മികച്ച ഡോക്ടർ എന്ന് തന്നെയാണ് കാര്യങ്ങൾ നേരെയാകണം എന്ന ബോധ്യത്തോടെ പറഞ്ഞതായിരിക്കണം  എന്നും കുനിഷ്ട് ഉള്ളതായി തോന്നുന്നില്ലെന്നും  സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ നോക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരെ ദേശാഭിമാനി

ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ദേശാഭിമാനിയുടെ  മുഖ പ്രസംഗം. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടുവെന്നും സർജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവമാണ് ഡോക്ടർ ചൂണ്ടിക്കാട്ടിയത് ഡോക്ടർ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതായിരുന്നെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെന്നും ഉന്നയിക്കപ്പെട്ട  പ്രശ്നം പരിഹരിച്ചുവെന്നും ദേശാഭിമാനി മുഖ പ്രസംഗത്തിൽ പറയുന്നു. എന്നിട്ടും സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ നീക്കം നടക്കുന്നുവെന്നും ഇത് തിരുത്തൽ അല്ല തകർക്കൽ എന്നും വിമർശനമുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എസ്എഫ്ഐയുടെ സമ്മേളനത്തിൻ്റെ ഭാഗമായി സ്കൂളിന് അവധി നൽകിയ സംഭവത്തില്‍ ഹൈസ്കൂൾ അധികൃതരെ വെള്ള പൂശി റിപ്പോർട്ട്

മുഖ്യമന്ത്രി പങ്കെടുക്കുന്ന എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്കൂളിന് അവധി നൽകിയ സംഭവത്തില്‍ ഹൈസ്കൂൾ അധികൃതരെ വെള്ള പൂശി ഡിഇഒയുടെ റിപ്പോർട്ട്‌. പഠിപ്പ് മുടക്കുമെന്ന് കാട്ടി എസ്എഫ്ഐ നേതാക്കൾ കത്ത് നൽകിയിരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ സ്കൂളിൽ പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ടെന്ന് വ്യക്തമായതോടെയാണ് ഹെഡ് മാസ്റ്റർ അവധി നൽകിയതെന്നാണ് റിപ്പോർട്ട്. കോഴിക്കോട് ഡിഇഒയുടെ ചുമതലയുള്ള സിറ്റി എഇഒ ആണ്‌ ഡിഡിഇക്ക് റിപ്പോർട്ട്‌ നൽകിയത്. ഡിഡിഇ പൊതു വിദ്യാഭ്യാസ […]