നിവിന്‍ പോളി- അഖില്‍ സത്യന് കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് ‘സര്‍വ്വം മായ’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. ഇതുവരെ കാണാത്ത ലുക്കിലായിരിക്കും നിവിന്‍ എത്തുകയെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ. നെറ്റിയില്‍ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നില്ക്കുന്ന നിവിന്‍ പോളിയെയാണ് പോസ്റ്ററില്‍ കാണാനാവുക. ‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോര്‍’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രീതി മുകുന്ദന്, റിയ ഷിബു എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. അജു വര്‍ഗീസ്, ജനാര്ദ്ദനന്, അല്‍ത്താഫ് സലിം, വിനീത്, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജസ്റ്റിന് പ്രഭാകരന് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഫാന്റസി കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘സര്‍വ്വം മായ’. ക്രിസ്മസ് റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലെത്തുക.
നിവിന്‍ പോളി ചിത്രം ‘സര്‍വ്വം മായ’ ടൈറ്റില്‍ പോസ്റ്റര്‍
