Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതിയുടെ തീരുമാനം

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതിയുടെ തീരുമാനം. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. സിനിമ സ്റ്റുഡിയോയില്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.  

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 2, ബുധനാഴ്ച

◾https://dailynewslive.in/ താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്ന് ഡോ ഹാരിസ് ചിറയ്ക്കല്‍. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരുമെന്നും താന്‍ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ◾https://dailynewslive.in/ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ദേശാഭിമാനിയുടെ മുഖ പ്രസംഗം. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടുവെന്നും സര്‍ജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവമാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടിയതെന്നും ഡോക്ടര്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തന്‍റെ പിൻഗാമിയെ നിശ്ചയിക്കുന്നതിൽ ചൈനയുടെ ഇടപെടൽ തടഞ്ഞ് ദലൈലാമ

പിൻഗാമിയെ തന്‍റെ മരണശേഷമേ നിശ്ചയിക്കൂവെന്ന് വ്യക്തമാക്കി ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. പതിനഞ്ചാം ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള അവകാശം ദലൈലാമയുടെ ഓഫീസിനാകും ഈ ചുമതലയുള്ള ഗാദെൻ ഫോട്റങ് ട്രസ്റ്റിനു മാത്രമാകും അധികാരമെന്ന് നിലവിലെ ദലൈലാമ അറിയിച്ചു. ദലൈലാമ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വ്യക്തമായ സന്ദേശമാണ് ദലൈലാമ ഇതിലൂടെ നൽകിയിരിക്കുന്നത്. പിൻഗാമിയെ പതിനാലാമൻ ദലൈലാമ തന്‍റെ 90ാം ജന്മദിനമായ ജൂലൈ 6ന് പ്രഖ്യാപിക്കും എന്ന് വിശ്വാസികൾ പ്രതീക്ഷിച്ചിരുന്നു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡെന്ന് ഡോ ഹാരിസ് ചിറയ്ക്കൽ. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരുമെന്നും താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയില്ലെന്നും തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ദേശാഭിമാനിയുടെ മുഖ പ്രസംഗം. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടുവെന്നും സർജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ […]

Posted inബിസിനസ്സ്

12.84 ശതമാനം പ്രീമിയത്തില്‍ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍

ഓഹരി വിപണിയില്‍ ശക്തമായ തുടക്കം കുറിച്ച് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്. എന്‍.എസ്.ഇ യിലും ബി.എസ്.ഇ യിലും 835 രൂപയ്ക്കാണ് ഓഹരി ലിസ്റ്റ് ചെയ്തത്. ഐ.പി.ഒ വിലയായ 740 രൂപയില്‍ നിന്ന് 12.84 ശതമാനം പ്രീമിയത്തിലാണ് ഓഹരി തുടക്കം കുറിച്ചിരിക്കുന്നത്. എച്ച്ഡിബി ഫിനാന്‍ഷ്യലിന്റെ ഐ.പി.ഒ ഇന്ത്യയുടെ ചരിത്രത്തിലെ നാലാമത്തെ വലിയ പ്രാരംഭ ഓഹരി വില്‍പ്പനയെന്ന നേട്ടം കുറിച്ചിരുന്നു. ഹ്യുണ്ടായ്, എല്‍ഐസി, പേടിഎം എന്നിവയുടെ മെഗാ ലിസ്റ്റിംഗുകള്‍ക്ക് പിറകിലാണ് ഈ ബ്ലോക്ക് ബസ്റ്റര്‍ ഐപിഒ […]

Posted inടെക്നോളജി

എല്ലാ സേവനങ്ങളും ഒരുമിച്ച്, റെയില്‍വണ്‍ ആപ്പ് എത്തി!

ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്തത്. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് […]

Posted inവിനോദം

നിവിന്‍ പോളി ചിത്രം ‘സര്‍വ്വം മായ’ ടൈറ്റില്‍ പോസ്റ്റര്‍

നിവിന്‍ പോളി- അഖില്‍ സത്യന്‍ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് ‘സര്‍വ്വം മായ’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു. ഇതുവരെ കാണാത്ത ലുക്കിലായിരിക്കും നിവിന്‍ എത്തുകയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ. നെറ്റിയില്‍ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിന്‍ പോളിയെയാണ് പോസ്റ്ററില്‍ കാണാനാവുക. ‘ദ് ഗോസ്റ്റ് നെക്സ്റ്റ് ഡോര്‍’ എന്ന അടിക്കുറിപ്പോടെയാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രീതി […]

Posted inവിനോദം

വിസ്മയ മോഹന്‍ലാല്‍ ചിത്രം ഇടിപ്പടമോ?

അച്ഛന്‍ മോഹന്‍ലാലിന്റെയും ചേട്ടന്‍ പ്രണവിന്റെയും ചുവടുപിടിച്ച് വിസ്മയ വെള്ളിത്തിരയില്‍ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. പിന്നാലെ അനൗണ്‍സ്‌മെന്റും എത്തി. ‘തുടക്കം’ എന്നാണ് വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പേര്. ജൂണ്‍ ആന്റണി ജോസഫ് ആണ് വിസ്മയയുടെ കന്നി ചിത്രത്തിന്റെ സംവിധാനം. ഒരു കുന്നില്‍ ചെരുവില്‍ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ അവതരിപ്പിച്ചതും. ചിത്രം ഒരു ഇടിപ്പടം എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കിയിരിക്കുന്നത്. ശ്രദ്ധിച്ച് നോക്കിയാല്‍ ‘തുടക്ക’ത്തിലെ ‘ട’യില്‍ ഒരു […]

Posted inഓട്ടോമോട്ടീവ്

ഐക്യൂബിന്റെ ആറാം വകഭേദം പുറത്തിറക്കി ടിവിഎസ്

ഐക്യൂബിന്റെ ആറാമതൊരു വകഭേദം കൂടി പുറത്തിറക്കി ടിവിഎസ്. 3.1കിലോവാട്ട് കപ്പാസിറ്റിയുള്ള പുതിയ ഐക്യൂബിന്റെ സ്ഥാനം 2.2 വകഭേദത്തിനും 3.5 വകഭേദത്തിനും ഇടയിലായിരിക്കും. എക്സ് ഷോറൂം വില 1.10 ലക്ഷം രൂപ. ഐക്യൂബ് 3.1ന്റെ പേരു സൂചിപ്പിക്കും പോലെ 3.1 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിലുള്ളത്. ഐഡിസി അംഗീകരിച്ച റേഞ്ച് 121 കിലോമീറ്റര്‍. ബോഷിന്റെ ഹബ് മൗണ്ടഡ് മോട്ടോറാണ് കരുത്ത്. ഉയര്‍ന്ന വകഭേദമായ എസ്ടിയിലേതു പോലെ പരമാവധി വേഗത മണിക്കൂറില്‍ 82 കിലോമീറ്ററാണ്. ഭാരം 116.8 കിലോഗ്രാം. അടിസ്ഥാന […]

Posted inപുസ്തകങ്ങൾ

രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍

വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ പരിണാമിയായി കാണുകയും ചെയ്യുന്ന പഠനം സൂക്ഷ്മാര്‍ഥത്തില്‍ പ്രതിരോധ ധര്‍മം പുലര്‍ത്തുന്നു. രാമായണംപോലെ നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ മുദ്രപതിപ്പിച്ച ഒരു ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണിതു ചെയ്യുന്നതെന്ന കാര്യവും പ്രധാനമാണ്. വാല്മീകിരാമായണമെന്ന എഴുതപ്പെട്ട പാഠത്തെ അവലംബിച്ചാണ് ദിലീപന്‍ തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള രാമായണത്തെ ഒന്നിളക്കിനോക്കാനും പിടിച്ചുകുലുക്കാനും രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ‘രാമായണത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍’. ജി […]